പഞ്ച്കുള, ഹരിയാന ∙ സ്ത്രീകൾക്കുനേരെ വിരൽ ചൂണ്ടാൻ ആരെങ്കിലും ധൈര്യം കാട്ടിയാൽ ആ വിരലുകൾ മുറിച്ചുകളയുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. അതിനുള്ള ഏർപ്പാടു ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാനഭംഗക്കേസുകളിൽപെട്ടവർക്കു സർക്കാർ ആനുകൂല്യങ്ങൾ നൽകില്ലെന്ന പ്രസംഗം വിവാദമായതോടെ തിരുത്തുമായി മുഖ്യമന്ത്രി രംഗത്തെത്തി. കിരാത നടപടിയുണ്ടാകുമെന്നല്ല അർഥമാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു.