ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകില്ലെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ലോക്സഭയിലേക്കും ഹരിയാന നിയമസഭയിലേക്കും എഎപി ഒറ്റയ്ക്കു മൽസരിക്കും. പ്രതിപക്ഷ സഖ്യത്തിൽ ചേരുമെന്നു പറയുന്ന കക്ഷികൾ രാജ്യത്തിന്റെ വികസനത്തിൽ ഒരുപങ്കും വഹിച്ചിട്ടില്ലെന്നും ഹരിയാനയിലെ റോത്തക്കിൽ കേജ്‍രിവാൾ പറഞ്ഞു.
രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുണ്ടായ അസ്വാരസ്യങ്ങൾക്കു പിന്നാലെയാണ് പ്രതിപക്ഷ സഖ്യം തള്ളി കേജ്‌രിവാളിന്റെ പ്രഖ്യാപനം.