സതീഷ് റെഡ്ഡി ഡിആർഡിഒ ചെയർമാൻ

ന്യൂഡൽഹി ∙ പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മിസൈൽ സാങ്കേതിക വിദഗ്ധനുമായ ജി.സതീഷ് റെഡ്ഡിയെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ചെയർമാനായി നിയമിച്ചു. എസ്.ക്രിസ്റ്റഫർ വിരമിച്ച ഒഴിവിലാണ് രണ്ടു വർഷത്തെ നിയമനം.