Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിരോധ രൂപകൽപനയ്ക്ക് നൂതന പദ്ധതി

nirmala-sitaraman നിർമല സീതാരാമൻ (ഫയൽ ചിത്രം)

ന്യൂ‍ഡൽഹി ∙ പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആർഡിഒ) പുതിയ ആശയങ്ങൾ ഉൾക്കൊള്ളണമെന്നു  പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. പ്രതിരോധ സാമഗ്രികളുടെ രൂപകൽപനയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ‘മിഷൻ രക്ഷാ ഗ്യാൻ ശക്തി’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

ഇപ്പോഴത്തെ പ്രവർത്തനത്തെക്കുറിച്ച് ആത്മപരിശോധന നടത്താനും ഗവേഷണ, വികസന മേഖലകളിൽ കൂടുതൽ ശ്രദ്ധ നൽകാനും ഡിആർഡിഒ ശ്രമിക്കണമെന്നു ചെയർമാൻ ജി. സതീഷ് റെഡ്ഡിയുടെ സാന്നിധ്യത്തിൽ മന്ത്രി പറഞ്ഞു. പണം മുടക്കാൻ സർക്കാർ ഒരുക്കമാണ്. അവസരം ഫലപ്രദമായി വിനിയോഗിക്കാൻ ഡിആർഡിഒ ശ്രമിക്കണം. നൂതന കണ്ടുപിടിത്തങ്ങൾ നടത്തുന്നവർക്കു പ്രോൽസാഹനവും പിന്തുണയും നൽകണം – മന്ത്രി പറഞ്ഞു. 

മിഷൻ രക്ഷാ ഗ്യാൻ ശക്തിയിൽ ഭാവിയിൽ സ്വകാര്യ പ്രതിരോധ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തും.