ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് അന്തരിച്ച് ഒരു മാസം തികയുന്ന സെപ്റ്റംബർ 16നു ബിജെപി ദേശവ്യാപകമായി കാവ്യാഞ്ജലി നടത്തുമെന്നു പാർട്ടി അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. വാജ്പേയ് രചിച്ച കവിതകളുടെ പാരായണം, കവിസമ്മേളനം എന്നിവയാണു പരിപാടികൾ. സെപ്റ്റംബർ 17 മുതൽ 25 വരെ ബിജെപി പ്രവർത്തകർ സേവനവാരം ആചരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
Advertisement