ന്യൂഡൽഹി∙ വ്യോമസേനാ സഹമേധാവിയായി എയർ മാർഷൽ അനിൽ ഖോസ്‌ല തിങ്കളാഴ്ച ചുമതലയേൽക്കും. നിലവിൽ, ഷില്ലോങ് ആസ്ഥാനമായുള്ള കിഴക്കൻ സേനാ കമാൻഡ് മേധാവിയായ ഖോസ്‌ല, എയർ മാർഷൽ എസ്.ബി. ദേവിന്റെ പിൻഗാമിയായാണു ചുമതലയേൽക്കുന്നത്.
കഴിഞ്ഞ ദിവസം അബദ്ധത്തിൽ തുടയിൽ വെടിയേറ്റ ദേവ് ചികിൽസയിലാണ്. നിലവിലെ ഡപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ രഘുനാഥ് നമ്പ്യാർ കിഴക്കൻ സേനാ കമാൻഡ് മേധാവിയാകും.