Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹി, മുംബൈ വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപ്പണി

Mumbai Airport

ന്യൂഡൽഹി / മുംബൈ∙ അറ്റകുറ്റപ്പണിക്കായി ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ റൺവേകൾ ഈ മാസം അവസാനം മുതൽ അടുത്ത മാർച്ച് വരെ വിവിധ ദിവസങ്ങളിൽ അടച്ചിടും. ഡൽഹിയിൽ ദിവസേന നൂറും മുംബൈയിൽ മുന്നൂറും വിമാനസർവീസുകൾ റദ്ദാകാൻ ഇതു വഴിയൊരുക്കും. സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കുറയുന്നത് ഇവിടെ നിന്നുള്ള യാത്രാനിരക്കു വർധിക്കാനും കാരണമാകും. ഡൽഹിയിൽ ഒന്നും മുംബൈയിൽ രണ്ടും റൺവേകളിലാണ് അറ്റകുറ്റപ്പണി. ഡൽഹിയിൽനിന്നു പ്രതിദിനം 1300 വിമാനങ്ങളാണു സർവീസ് നടത്തുന്നത്. മുംബൈയിൽനിന്ന് 1100. റൺവേകൾ അടച്ചിടുന്ന വിവരം വിമാനക്കമ്പനികളെ അറിയിച്ച അധികൃതർ, റദ്ദാക്കുന്ന സർവീസുകളുടെ വിശദാംശം അറിയിക്കാൻ ആവശ്യപ്പെട്ടു.

ഈ മാസം അവസാനവും നവംബർ 15 – 27 തീയതികളിലും ജനുവരി – മാർച്ച് മാസങ്ങളിലുമായിരിക്കും ഡൽഹിയിൽ അറ്റകുറ്റപ്പണി നടത്തുക. ഡിസ‌ംബറിൽ ഏതൊക്കെ ദിവസങ്ങൾ അടച്ചിടണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇൗ മാസം 23നും, രണ്ടാം ഘട്ടത്തിൽ ഫെബ്രുവരി ഏഴിനും മാർച്ച് മുപ്പതിനും ഇടയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണു (മാർച്ച് 21 ഒഴികെ) മുംബൈ വിമാനത്താവളം അടയ്ക്കുന്നത്. ഇൗ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ രണ്ടു റൺവേകളും അടച്ചിടും.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ റൺവേകൾ അടച്ചിടുന്നതു സർവീസുകളെ ബാധിക്കുമെന്നാണു കമ്പനികളുടെ വിലയിരുത്തൽ. പ്രധാനമന്ത്രി, രാഷ്ട്രപതി ഉൾപ്പെടെയുള്ള വിഐപികൾ ഉപയോഗിക്കുന്ന ഡൽഹി പാലം വിമാനത്താവള റൺവേയിൽ വ്യോമസേനയുടെ നേതൃത്വത്തിൽ അടുത്ത മാസം അറ്റകുറ്റപ്പണി നടത്തും.

related stories