ന്യൂഡൽഹി∙ സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ റഷ്യൻ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. 345 യാത്രക്കാരുമായിട്ടാണ് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. വിയറ്റ്നാമിൽനിന്ന് റഷ്യയിലേക്കു പോയ ആർഎൽ772 എന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് താഴേയിറക്കിയത്.
വൈകിട്ട് 6.08 ഓടെ ഡൽഹി വിമാനത്താവളത്തിലെ റൺവേ നമ്പർ: 11ൽ ആയിരുന്നു ലാൻഡിങ്. എട്ടു ഫയർ എൻജിനുകളും ആംബുലൻസുകളും തയാറാക്കിയിരുന്നു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള വക്താവ് അറിയിച്ചു.
Advertisement