ലക്നൗ∙ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കു നേരെ കോൺഗ്രസ് പ്രവർത്തകർ യുപിയിൽ കരിങ്കൊടി കാട്ടി. പിന്നാലെ കറുത്ത ബലൂണുകൾ പറത്തി. ഗുജറാത്തിൽ വടക്കേ ഇന്ത്യക്കാർക്കു നേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഗുജറാത്തിലെ സബർകന്ത ജില്ലയിൽ പതിന്നാലുകാരിയെ മാനഭംഗംചെയ്ത സംഭവത്തിൽ ബിഹാറുകാരനായ തൊഴിലാളി അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യക്കാർക്കു നേരെ ആക്രമണങ്ങളുണ്ടായത്.
ഗുജറാത്തിൽ നർമദ തീരത്ത് 31 ന് സർദാർ പട്ടേലിന്റെ പ്രതിമ അനാവരണം ചെയ്യുന്ന ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ ക്ഷണിക്കാനെത്തിയതാണു രൂപാണി.