Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്തിൽ വിജയ് രൂപാണി വീണ്ടും മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്തു

PTI8_5_2016_000286B

അഹമ്മദാബാദ്∙ ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഒാം പ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഈശ്വരനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്തായിരുന്നു ചടങ്ങ്.

ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാകും വിജയ് രൂപാണിയുടേത്. മോദി -അമിത് ഷാ അച്ചുതണ്ടുമായുള്ള അടുത്ത ബന്ധം, ആര്‍എസ്എസിന്‍റെ ശക്തമായ പിന്തുണ, പ്രാദേശിക നേതാക്കളെയും സമുദായങ്ങളെയും ഒപ്പം നിര്‍ത്താനുള്ള കൗശലം എന്നിവയാണ് രൂപാണിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അവസരമൊരുക്കിയത്.

രാജ്കോട്ട് വെസ്റ്റില്‍നിന്നു ജയിച്ച വിജയ് രൂപാണി ജൈനമത വിശ്വാസിയാണ്. മെഹ്സാനയില്‍ നിന്നുള്ള പട്ടേല്‍ നേതാവാണ് നിതിന്‍ പട്ടേല്‍.