ന്യൂഡൽഹി∙ പിഎൻബി വായ്പാത്തട്ടിപ്പുകേസിൽ പ്രതിയായ നീരവ് മോദിയുടെ ദുബായിലെ മൊത്തം 56 കോടി രൂപ വിലവരുന്ന 11 സ്വത്തുവകകൾ ഏറ്റെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. കഴിഞ്ഞ മാസം നീരവ്‌മോദിയുടെയും കുടുംബാംഗങ്ങളുടെയും 637 കോടി രൂപ മതിക്കുന്ന സ്വത്തുക്കൾ ഇഡി ഏറ്റെടുത്തിരുന്നു. ഇതിൽ ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലെ 2 അപാർട്ട്മെന്റുകളും ഉൾപ്പെടുന്നു.