കേരളത്തിലെ പ്രതിപക്ഷത്തെ കണ്ടു പഠിക്കൂ: എടപ്പാടി

എടപ്പാടി പളനിസാമി

ചെന്നൈ ∙ തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ കേരളത്തിലെ പ്രതിപക്ഷത്തെ കണ്ടുപഠിക്കണമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ ഉപദേശം. ‘ഗജ’ ചുഴലിക്കാറ്റിനെ തുടർന്നുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നു പ്രതിപക്ഷം വിമർശനമുയർത്തിയ സാഹചര്യത്തിലാണിത്.

‘പ്രളയത്തിൽ മുങ്ങിയ കേരളത്തിൽ ഒരു മാസം കൊണ്ടാണു സർക്കാർ പുനരധിവാസ പ്രവർത്തനം പൂർത്തിയാക്കിയത്. കേരളത്തിലെ പ്രതിപക്ഷ പാർട്ടികൾ പൂർണമായി സർക്കാരിനൊപ്പം നിന്നു. എന്നാൽ,തമിഴ്നാട്ടിലെ പ്രതിപക്ഷത്തിനു ഈ സഹായ മനഃസ്ഥിതിയില്ല,’ എടപ്പാടി കുറ്റപ്പെടുത്തി.

അതേസമയം, ജനരോഷം ഭയക്കുന്നതു കൊണ്ടാണ് എടപ്പാടി ദുരന്തബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്റർ പര്യടനം നടത്തിയതെന്നു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ ആരോപിച്ചു.