ബെംഗളൂരു∙ വിഷം നിറഞ്ഞ ബെലന്തൂർ തടാകം നവീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിനു കർണാടക സർക്കാരിനു 50 കോടി രൂപയും ബെംഗളൂരു മഹാനഗരസഭയ്ക്ക് 25 കോടി രൂപയും ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ വിധിച്ചു.
ബെലന്തൂർ തടാക ശുചീകരണത്തിനായി 500 കോടി രൂപ സർക്കാർ നീക്കിവയ്ക്കണമെന്നും നിർദേശമുണ്ട്. കർമപദ്ധതി റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണം.
വീഴ്ച വരുത്തിയാൽ 100 കോടി രൂപ അധികപ്പിഴ ചുമത്തും. പരാതികളും നിർദേശങ്ങളും സ്വീകരിക്കാൻ വെബ്സൈറ്റിനു രൂപം നൽകണം.
മുൻ ലോകായുക്ത ജസ്റ്റിസ് സന്തോഷ് എൻ.ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി തടാക നവീകരണ പ്രവർത്തനം വിലയിരുത്തും.