Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്നി ജ്വലിപ്പിച്ച് ഇന്ത്യ! അഗ്നി 5 മിസൈലിന്റെ ഏഴാമത്തെ പരീക്ഷണവും വിജയം

Agni V ബാലസോറിലെ ഡോ. അബ്ദുൽ കലാം ദ്വീപിൽ നിന്ന് അഗ്നി 5 ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം നടത്തിയപ്പോൾ.

ബാലസോർ (ഒഡീഷ)∙ ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണികളെ ചെറുക്കാനുദ്ദേശിച്ച് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ‘അഗ്നി– 5’ന്റെ ഏഴാമത്തെ പരീക്ഷണ വിക്ഷേപണവും വിജയം. ബാലസോറിലെ ഡോ. അബ്ദുൽ കലാം ദ്വീപിൽ നിന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു പരീക്ഷണം. വിക്ഷേപണ വാഹനത്തിൽനിന്ന് പറന്നുയർന്ന മിസൈലിന്റെ യാത്രാപഥത്തിലെ വിവിധ അവസ്ഥകൾ റഡാർ സഹാത്തോടെ വിലയിരുത്തിയെന്നും പരീക്ഷണം വിജയകരമായിരുന്നെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

5000 കിലോമീറ്റർ ദൂരപരിധിയിൽ ആണവായുധ ആക്രണമത്തിനു കഴിവുള്ളതാണ്, ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആർഡിഒ) വികസിപ്പിച്ച ഈ മിസൈൽ. മിസൈലിന്റെ ആദ്യപരീക്ഷണം 2012 ഏപ്രിൽ 19നാണു നടന്നത്. മുൻപു നടത്തിയ 6 പരീക്ഷണങ്ങളും വിജയമായിരുന്നു. ഉപയോഗത്തിനു പൂർണ സജ്ജമായ ‘അഗ്നി 5’ താമസിയാതെ ഇന്ത്യൻ സേനയുടെ ഭാഗമാകും.