ന്യൂഡൽഹി ∙ മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനു നിയമപ്രാബല്യം നൽകുന്ന നിലവിലുള്ള 2 നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.
ടെലിഗ്രാഫ് ആക്ട്, പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎൽഎ) എന്നിവയാണ് ഭേദഗതി ചെയ്യുന്നത്. സ്വകാര്യ കമ്പനികൾ ആധാർ ഉപയോഗിക്കുന്നതിനു കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. മൊബൈൽ സിം കാർഡ് എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാർ നിർബന്ധമല്ലാതാക്കിയിരുന്നു. ഉപയോക്താക്കൾക്കു താൽപര്യമാണെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ നൽകാം.