Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ രഥയാത്ര: ബിജെപി സുപ്രീം കോടതിയിൽ

bjp-logo

ന്യൂഡൽഹി ∙ ബംഗാളിൽ രഥയാത്ര നടത്താൻ കൽക്കട്ട ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെ അപ്പീലുമായി ബിജെപി സുപ്രീം കോടതിയിൽ. ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യം റജിസ്ട്രി അനുവദിച്ചില്ല. രഥയാത്ര നടത്താൻ അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ നടപടി റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, ഇന്റലിജൻസ് മുന്നറിയിപ്പുകൾ കൂടി കണക്കിലെടുത്ത് കേസ് വീണ്ടും കേൾക്കാൻ സിംഗിൾ ബെഞ്ചിലേക്കു ഹർജി തിരിച്ചയയ്ക്കുകയായിരുന്നു.

അനുമതി റദ്ദാക്കിയതിനെ ചോദ്യം ചെയ്തും അതിന് എക്സ് പാർട്ടി സ്റ്റേ ആവശ്യപ്പെട്ടുമാണ് ബിജെപി ബംഗാൾ ഘടകം സുപ്രീം കോടതിയെ സമീപിച്ചത്. ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലും കൂടി കടന്നുപോകുന്ന 3 രഥയാത്രകളാണ് പാർട്ടി നടത്താനിരിക്കുന്നത്. 7, 9, 14 തീയതികളിലാണ് ജാഥ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്.