ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1178 അക്കൗണ്ടുകൾ കൂടി ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോടു കേന്ദ്രസർക്കാരിന്റെ നിർദേശം. ഇവ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്നും പാക്കിസ്ഥാൻ, ഖലിസ്ഥാൻ ബന്ധമുള്ളവയാണെന്നും കേന്ദ്ര ഐടി മന്ത്രാലയം പറയുന്നു. | Farmers Protest | Twitter | Central Government | Pakistan | Greta Thunberg | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1178 അക്കൗണ്ടുകൾ കൂടി ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോടു കേന്ദ്രസർക്കാരിന്റെ നിർദേശം. ഇവ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നുവെന്നും പാക്കിസ്ഥാൻ, ഖലിസ്ഥാൻ ബന്ധമുള്ളവയാണെന്നും കേന്ദ്ര ഐടി മന്ത്രാലയം പറയുന്നു. ട്വിറ്റർ ഇതുവരെ നടപടിയെടുത്തിട്ടില്ല.

അന്വേഷണ ഏജൻസികൾ തയാറാക്കിയ അക്കൗണ്ടുകളുടെ പട്ടികയാണു സർക്കാർ ട്വിറ്ററിനു കൈമാറിയത്. അക്കൗണ്ടുകളിൽ പലതും പ്രകോപനകരമായ സന്ദേശങ്ങൾ റീട്വീറ്റ് ചെയ്യാൻ രൂപീകരിച്ചവയാണെന്നും പറഞ്ഞു.

ADVERTISEMENT

നേരത്തേ 257 അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ആദ്യം വിലക്കിയെങ്കിലും ഏതാനും മണിക്കൂറുകൾക്കകം അതു പിൻവലിച്ചതു സർക്കാരിന്റെ അതൃപ്തിക്കു കാരണമായിരുന്നു. നിർദേശം ലംഘിച്ചാൽ പിഴ ചുമത്തുമെന്നും നടപടി സ്വീകരിക്കുമെന്നും താക്കീതും നൽകി.

പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ട്വീറ്റുകൾ ട്വിറ്റർ മേധാവി ജാക് ഡോർസി ‘ലൈക്’ ചെയ്തതും കേന്ദ്രത്തിന്റെ അതൃപ്തിക്കു കാരണമായി. അതിനിടെ, ട്വിറ്റർ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി മഹിമ കൗൾ രാജിവച്ചെങ്കിലും ഇപ്പോഴത്തെ വിവാദങ്ങളല്ല കാരണമെന്നാണ് അനൗദ്യോഗിക വിശദീകരണം.

ADVERTISEMENT

English Summary: Government orders Twitter to block 1178 accounts backed by Pakistan and Khalistan supporters