പാൻഡോറ രേഖകൾ; ആദായനികുതി മുൻ കമ്മിഷണർക്കും രഹസ്യസ്വത്ത്
ആദായനികുതി മുൻ ചീഫ് കമ്മിഷണർ സുശീൽ ഗുപ്തയ്ക്കും ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനായ ഹോമി രാജ്‍വംശിനും വിദേശത്ത് രഹസ്യസ്വത്തുണ്ടെന്ന് പാൻഡോറ രേഖകൾ വെളിപ്പെടുത്തി. ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിൽ ഹോർഷാം ടെക്നോളജീസ് ലിമിറ്റഡ്...pandora papers, pandora papers indians, pandora papers manorama news

ന്യൂഡൽഹി ∙ ആദായനികുതി മുൻ ചീഫ് കമ്മിഷണർ സുശീൽ ഗുപ്തയ്ക്കും ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനായ ഹോമി രാജ്‍വംശിനും വിദേശത്ത് രഹസ്യസ്വത്തുണ്ടെന്ന് പാൻഡോറ രേഖകൾ വെളിപ്പെടുത്തി.
ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിൽ ഹോർഷാം ടെക്നോളജീസ് ലിമിറ്റഡ്, വയോറ ഇൻഡസ്ട്രീസ് എന്നീ പേരിൽ 2 ഓഫ്ഷോർ കമ്പനികളുണ്ടായിരുന്നുവെന്നാണ് രേഖ വ്യക്തമാക്കുന്നത്. ഇത് ഹോമിയുടെയും ഭാര്യയുടെയും പേരിലായിരുന്നു. നാഷനൽ അഗ്രികൾചറൽ കോ–ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (നാഫെഡ്) അഡീഷനൽ മാനേജിങ് ഡയറക്ടറായിരുന്ന സമയത്ത് ഹോമിക്കെതിരെ അഴിമതിക്കേസ് ചുമത്തുകയും 2011ൽ സിബിഐയുടെ അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് 2019 ൽ നിർബന്ധിതമായി വിരമിപ്പിച്ചു.
ആദായ നികുതി ചീഫ് കമ്മിഷണറായിരുന്ന സുശീൽ ഗുപ്തയുടേതാണ് ബ്രിട്ടിഷ് വെർജിൻ ഐലൻഡിലെ അലൈഡ് ട്രേഡിങ് ലിമിറ്റഡ് എന്ന ഓഫ്ഷോർ കമ്പനി. 2017 ലാണ് സ്ഥാപനം റജിസ്റ്റർ ചെയ്തത്.
മുംബൈയിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ നിരഞ്ജൻ ഹീരാനന്ദാനിക്കും കുടുംബത്തിനും 6 കോടി ഡോളർ ആസ്തിയുള്ള ഓഫ്ഷോർ ട്രസ്റ്റുമായി ബന്ധമുണ്ടെന്ന് രേഖ പറയുന്നു. ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിലെ 3 കമ്പനികളുടെയെങ്കിലും ഡയറക്ടറാണ് നിരഞ്ജൻ. മകൻ ദർശൻ ഹീരാനന്ദാനി 25 കമ്പനികളിൽ ഡയറക്ടർ ആണ്.
പ്രമുഖ അഭിഭാഷകനും ബിസിനസ് ഇന്ത്യ മാഗസിൻ സ്ഥാപകനുമായ ഹിരൂ അദ്വാനിക്കും ഭാര്യയ്ക്കും കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സെയ്ഷൽസിലും ബ്രിട്ടിഷ് വെർജിൻ ദ്വീപുകളിലും കമ്പനികളുണ്ട്. മുംബൈയിലെ ജ്വല്ലറി ഗ്രൂപ്പായ ആന്റിക്സ് ഡയമണ്ട്സ് ഉടമകൾ രഹസ്യസമ്പത്ത് സൂക്ഷിക്കാനായി വമ്പൻ കമ്പനി ശൃംഖല രൂപീകരിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. ഇന്റർനാഷനൽ കൺസോർഷ്യം ഫോർ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 600 മാധ്യമപ്രവർത്തകരുമടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
English Summary: Former income tax commissioner's name in pandora papers