റിസ്ക് പട്ടികയും ക്വാറന്റീനും ഒഴിവാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി ∙ വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള ക്വാറന്റീനും എട്ടാം ദിവസമുള്ള ആർടിപിസിആർ പരിശോധനയും കേന്ദ്രം ഒഴിവാക്കി. അപകടസാധ്യതയുള്ള (റിസ്ക്) രാജ്യങ്ങളെന്ന പട്ടികയും പിൻവലിച്ചു. ക്വാറന്റീനു പകരം 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയാകും. ഈ മാസം

ന്യൂഡൽഹി ∙ വിദേശത്തുനിന്ന് എത്തുന്നവർക്കുള്ള ക്വാറന്റീനും എട്ടാം ദിവസമുള്ള ആർടിപിസിആർ പരിശോധനയും കേന്ദ്രം ഒഴിവാക്കി. അപകടസാധ്യതയുള്ള (റിസ്ക്) രാജ്യങ്ങളെന്ന പട്ടികയും പിൻവലിച്ചു. ക്വാറന്റീനു പകരം 14 ദിവസത്തെ സ്വയം നിരീക്ഷണം മതിയാകും. ഈ മാസം 14ന്ചട്ടം നിലവിൽ വരും.
യാത്രയ്ക്ക് 72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ റിപ്പോർട്ട് എയർ സുവിധ പോർട്ടലിൽ അപ്‍ലോഡ് ചെയ്യുന്നതിനു പകരം 2 ഡോസ് വാക്സീൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അപ്‍ലോഡ് ചെയ്യാം. റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇനി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ സാംപിൾ നൽകേണ്ടതില്ല.
രാജ്യാന്തര യാത്രക്കാരിൽ 2 ശതമാനത്തെ റാൻഡം സാംപ്ലിങ്ങിനു വിധേയമാക്കും. ഇവർക്ക് വിമാനത്താവളത്തിൽ സാംപിൾ നൽകിയ ശേഷം പോകാം. 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് യാത്രയിൽ കോവിഡ് പരിശോധന ആവശ്യമില്ല.
ചാർട്ടേഡ് സർവീസ് നിർത്തി
കരിപ്പൂർ ∙ സ്പൈസ് ജെറ്റ് വിമാനം ജിദ്ദ, റിയാദ് സെക്ടറുകളിൽ നടത്തിയിരുന്ന ചാർട്ടേഡ് ഫ്ലൈറ്റ് സർവീസ് താൽക്കാലികമായി നിർത്തി. കാരണം വ്യക്തമാക്കിയിട്ടില്ല.
English Summary: Centre does away with 'at-risk' nations category, 7-day home quarantine as Covid eases