വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ആധാർ നിർബന്ധമല്ല
ന്യൂഡൽഹി ∙ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ആധാർ നിർബന്ധമല്ലെന്നും ഇതിനുള്ള അപേക്ഷാഫോമിൽ മാറ്റം വരുത്തുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള 6, 6ബി ഫോമുകൾ പ്രകാരം നിലവിൽ ആധാർ നമ്പർ വേണം. എന്നാൽ, വോട്ടർമാരുടെ റജിസ്ട്രേഷൻ സംബന്ധിച്ച

ന്യൂഡൽഹി ∙ വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ആധാർ നിർബന്ധമല്ലെന്നും ഇതിനുള്ള അപേക്ഷാഫോമിൽ മാറ്റം വരുത്തുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീം കോടതിയെ അറിയിച്ചു. വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനുള്ള 6, 6ബി ഫോമുകൾ പ്രകാരം നിലവിൽ ആധാർ നമ്പർ വേണം. എന്നാൽ, വോട്ടർമാരുടെ റജിസ്ട്രേഷൻ സംബന്ധിച്ച ചട്ടത്തിലെ (2022) 26ബി വകുപ്പു പ്രകാരം ആധാർ നിർബന്ധമല്ലെന്നു കമ്മിഷൻ കോടതിയെ അറിയിച്ചു.
ഇതിനകം 66 കോടിയിൽപരം ആളുകൾ ആധാർ നമ്പർ അപ്‍ലോഡ് ചെയ്തു. എന്നാൽ, ഇതു നിർബന്ധമല്ല. ഇക്കാര്യത്തിൽ വ്യക്തത നൽകിക്കൊണ്ടു മാറ്റം വരുത്തും– കമ്മിഷൻ അറിയിച്ചു. തെലങ്കാനയിലെ കോൺഗ്രസ് നേതാവ് ജി. നിരഞ്ജനാണ് സുപ്രീം കോടതിയെ സമീപിച്ചത്.
English Summary: Aadhar not mandatory for Voters list enrollment