ഇടതുസഖ്യത്തിന് ജെഎൻയുവിൽ വൻജയം; കൗൺസിലർ സ്ഥാനത്തേയ്ക്ക് മലയാളി വിദ്യാർഥിനിയും
ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റു സർവകലാശാല (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതു സഖ്യത്തിനു വൻജയം. വോട്ടെണ്ണൽ രാത്രി വൈകി പൂർത്തിയായതോടെ ഐസ, എസ്എഫ്ഐ, ഡിഎസ്എഫ്, എഐഎസ്എഫ് സംഘടനകൾ ചേർന്ന ഇടതുസഖ്യം വിജയാഘോഷം നടത്തി.

ബിഹാറിലെ ഗയയിൽ നിന്നുള്ള ദലിത് വിദ്യാർഥി േനതാവും ഐസ സംഘടനാ പ്രതിനിധിയുമായ ധനഞ്ജയ് കുമാറാണ് പ്രസിഡന്റ്. 27 വർഷത്തിനു ശേഷമാണു ദലിത് വിഭാഗത്തിൽ നിന്നൊരാൾ ജെഎൻഎയു വിദ്യാർഥി യൂണിയൻ പ്രസിഡന്റാകുന്നത്. ഇടതുപിന്തുണയോടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മൽസരിച്ച ബിർസ അംബേദ്കർ ഫുലെ സ്റ്റുഡന്റ്സ് അസോസിയേഷൻ (ബാപ്സ) പ്രതിനിധി പ്രിയാൻശി ആര്യയും വിജയിച്ചു.
സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ച ഇരിങ്ങാലക്കുട സ്വദേശി കെ. ഗോപിക ബാബു (എസ്എഫ്ഐ) വിജയിച്ചത് മലയാളിത്തിളക്കമായി. അവിജിത് ഘോഷ് (വൈസ് പ്രസിഡന്റ്–എസ്എഫ്ഐ), എം. സാജിദ് (ജോയിന്റ് സെക്രട്ടറി–എഐഎസ്എഫ്) എന്നിവരും വിജയിച്ചു. സെൻട്രൽ സീറ്റുകളിലേക്കു 42 കൗൺസിലർമാർ വിജയിച്ചതിൽ 12പേർ എബിവിപിയും 30 പേർ ഇടത് ഉൾപ്പെടെ മറ്റു സംഘടനകളിൽ നിന്നുമാണ്.