ന്യൂഡൽഹി ∙ രാഷ്ട്രീയ പിൻഗാമിയെന്ന നിലയിൽ സോണിയ ഗാന്ധിയാണു രാഹുൽ ഗാന്ധിയുടെ മണ്ഡലമാറ്റം നിർദേശിച്ചത്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസമായിരുന്നു അമേഠിയിലെയും റായ്ബറേലിയിലേയും സ്ഥാനാർഥി പ്രഖ്യാപനമെങ്കിലും സോണിയ ഒരുക്കം നേരത്തേ തുടങ്ങി. മേയ് ഒന്നിനു ജൻപഥ് റോഡിലെ 10–ാം നമ്പർ വസതിയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ രാഷ്ട്രീയ പിൻഗാമിയെന്ന നിലയിൽ സോണിയ ഗാന്ധിയാണു രാഹുൽ ഗാന്ധിയുടെ മണ്ഡലമാറ്റം നിർദേശിച്ചത്. നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസമായിരുന്നു അമേഠിയിലെയും റായ്ബറേലിയിലേയും സ്ഥാനാർഥി പ്രഖ്യാപനമെങ്കിലും സോണിയ ഒരുക്കം നേരത്തേ തുടങ്ങി. 

മേയ് ഒന്നിനു ജൻപഥ് റോഡിലെ 10–ാം നമ്പർ വസതിയിലേക്ക് കെ.എൽ.ശർമയെ സോണിയ വിളിപ്പിച്ചു മത്സരത്തിനു തയാറാകാൻ സൂചന നൽകിയിരുന്നു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്‍ര അമേഠിയിൽ മത്സരതാൽപര്യമറിയിച്ച് പരസ്യപ്രതികരണങ്ങൾ നടത്തിയെങ്കിലും ഗാന്ധികുടുംബം അതിനോടു യോജിച്ചില്ല. 

ADVERTISEMENT

കർണാടകയിലെ പ്രചാരണത്തിനിടെ ഷിമോഗയിലെ വിമാനത്താവളത്തിൽ പാ‍ർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. വൈകിട്ടു മൂവരും സോണിയ ഗാന്ധിയുടെ വസതിയിലെത്തി സ്ഥാനാർഥിത്വം അന്തിമ തീരുമാനമാക്കി. 

∙ സോണിയയുടെ പിൻഗാമി 

2019 ലെ മോദി തരംഗത്തിലും തന്നെ വിജയിപ്പിച്ച റായ്ബറേലിയോട്, തിരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിച്ചുവെന്നു വ്യക്തമാക്കിക്കൊണ്ട് അയച്ച കത്തിൽ സോണിയ എഴുതി: ‘എനിക്കു നൽകിയ പിന്തുണ കുടുംബത്തിനും തുടരണം, റായ്ബറേലി ഇല്ലാതെ ഡൽഹിയിൽ എന്റെ കുടുംബം പൂർണമാകില്ല’– അത്ര ബന്ധമുള്ള റായ്ബറേലിയിൽത്തന്നെ തന്റെ പിൻഗാമി മത്സരിക്കട്ടെ എന്നായിരുന്നു സോണിയയുടെ തീരുമാനം. അമേഠിയി‍ലും റായ്ബറേലിയിലും പ്രചാരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നു പ്രിയങ്കയും ഉറപ്പു നൽകി. 

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
ADVERTISEMENT

∙ സർവേയും എസ്പിയുടെ ഉറപ്പും 

റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ കോൺഗ്രസ് നടത്തിയ സർവേയിൽ, രാഹുലോ പ്രിയങ്കയോ നിന്നാൽ റായ്ബറേലിയിൽ വിജയം സുനിശ്ചിതമെന്നായിരുന്നു റിപ്പോർട്ട്. അപ്പോഴും അമേഠിയുടെ കാര്യത്തിൽ ആ ഉറപ്പു ലഭിച്ചില്ല. 

അമേഠി തിരിച്ചുപിടിക്കാൻ രാഹുൽ കൂടുതൽ സമയം ഇവിടെ ചെലവിടേണ്ടി വന്നാൽ അതു മറ്റിടങ്ങളിലെ പ്രചാരണത്തെ ബാധിക്കുമെന്നു വിലയിരുത്തി. റായ്ബറേലിയുടെ കാര്യത്തിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസിന് ഉറപ്പു കൊടുത്തു. അവിടെ 5 ൽ 4 നിയമസഭാ സീറ്റിലും എസ്പിയുടെ എംഎൽഎമാരാണ്. ഒരിക്കൽക്കൂടി തിരഞ്ഞെടുപ്പു ഫലം രാഹുലിനെതിരാകുന്നത് ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾ നേരത്തേ തന്നെ പങ്കുവച്ചതു കൂടി കണക്കിലെടുത്താണ് അദ്ദേഹം റായ്ബറേലി ഉറപ്പിച്ചത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ശർമയും ആത്മവിശ്വാസത്തിലാണ്. 

ADVERTISEMENT

∙ പ്രിയങ്ക വയനാട്ടിലേക്ക്? 

സിറ്റിങ് സീറ്റായ വയനാടിനു പുറമേ, രാഹുൽ റായ്ബറേലിയിലും വിജയിച്ചാൽ റായ്ബറേലി നിലനിർത്താനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ചേക്കാമെന്നു നേതാക്കൾ സൂചിപ്പിക്കുന്നു. ഒരു ഘട്ടത്തിലും വയനാടിനെ ഉപേക്ഷിക്കില്ലെന്നു ഗാന്ധി കുടുംബാംഗങ്ങൾ എല്ലാം വ്യക്തമാക്കിയിട്ടുള്ളതു കൂടി പരിഗണിച്ചാണിത്. മാത്രവുമല്ല, പ്രിയങ്കയുടെ കന്നി രാഷ്ട്രീയ മത്സരം സുഗമമാകുകയും ചെയ്യും. 

English Summary:

Congress fight in Raebareli amethi