ന്യൂഡൽഹി ∙ അഭിഭാഷകരുടെ സേവനത്തിലെ പോരായ്മയ്ക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകാനാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. ഉറപ്പു നൽകിയ സേവനം ലഭിച്ചില്ലെങ്കിൽ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അഭിഭാഷകനെതിരെ നീങ്ങാമെന്ന 2007 ലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (എൻസിഡിആർസി) വിധി ജഡ്ജിമാരായ ബേല എം.ത്രിവേദി, പങ്കജ് മിത്തൽ എന്നിവർ റദ്ദാക്കി. ജസ്റ്റിസ് മിത്തൽ പ്രത്യേക വിധിന്യായമാണ് എഴുതിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടതി ഉത്തരവായും നിരീക്ഷണമായും പറഞ്ഞത്: 

ADVERTISEMENT

∙ അഭിഭാഷകരുടെ തൊഴിൽ സേവനങ്ങൾക്കെതിരെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാൻ കഴിയില്ല. 

∙ അഭിഭാഷകവൃത്തിയെ മറ്റു വാണിജ്യ–വ്യാപാര സംരംഭങ്ങളുമായി താരതമ്യപ്പെടുത്താൻ കഴിയില്ല.

ADVERTISEMENT

∙ സാധാരണ കോടതികളിൽ അഭിഭാഷകർക്കെതിരെ കേസ് പാടില്ലെന്ന അർഥം വിധിക്ക് ഇല്ല. 

ഡോക്ടർമാരുടെ കാര്യം വിശാലബെഞ്ചിന്

ADVERTISEMENT

ഇതിനിടെ, ഡോക്ടർമാരടക്കം മെഡിക്കൽ പ്രഫഷനലുകൾ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുമെന്ന സുപ്രീം കോടതിയുടെ 1996 ലെ വിധി പുനഃപരിശോധിക്കണമെന്ന നി‍ർദേശവും ബെ‍ഞ്ച് മുന്നോട്ടുവച്ചു. വിഷയം വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാൻ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. 

കേസിന്റെ പശ്ചാത്തലം 

അഭിഭാഷകരുടെ സേവനങ്ങളും ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരുമെന്നു 2007 ൽ എൻസിഡിആർസി വിധിച്ചു. അതിനെതിരെ ബാർ ഓഫ് ഇന്ത്യൻ ലോയേഴ്സ് അടക്കം സുപ്രീം കോടതിയെ സമീപിച്ചു. 2009 ൽ എൻസിഡിആർസി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി കോടതി, കേസിൽ വിശദമായ വാദം കേട്ടാണ് വിധി പറഞ്ഞത്. 

English Summary:

Cannot go to consumer court against lawyers