ന്യൂഡൽഹി ∙ ‘‘പലരും കോൺഗ്രസിന്റെ ചരമക്കുറിപ്പെഴുതിയതാണ്; ഏറ്റവും വെല്ലുവിളി നിറഞ്ഞ തിരഞ്ഞെടുപ്പാണു നാം നേരിട്ടത്’’– കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷപദം ഏറ്റെടുത്തശേഷം എംപിമാരെ അഭിസംബോധന ചെയ്ത് സോണിയ ഗാന്ധി പറഞ്ഞു. പാർട്ടിയെ മുന്നിൽ നിന്നു നയിച്ച പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയെയും ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധിയെയും ബിജെപിക്കെതിരെ ശക്തമായി പോരാടിയ എംപിമാരെയും പ്രവർത്തകരെയും അവർ അഭിനന്ദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോണിയയുടെ വാക്കുകൾ: ‘‘പാർട്ടിയെയും ഘടകകക്ഷികളെയും അവഗണിച്ച് സ്വന്തം പേരിൽ വോട്ട് തേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയമായും ധാർമികമായും തോൽവി നേരിട്ട തിരഞ്ഞെടുപ്പാണിത്. ആഗ്രഹിച്ച ജനവിധി ലഭിക്കാതിരുന്ന അദ്ദേഹത്തിന് നേതൃസ്ഥാനത്തു തുടരാനുള്ള അവകാശം നഷ്ടമായിരിക്കുന്നു. എന്നിട്ടും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാതെ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നു. ഭരണരീതിയിൽ മാറ്റം വരുത്താനോ ജനവിധി അംഗീകരിക്കാനോ അദ്ദേഹം തയാറാകുമെന്നു പ്രതീക്ഷിക്കുന്നില്ല.

ADVERTISEMENT

മോദിക്കും എൻഡിഎ സർക്കാരിനുമെതിരെ ജാഗ്രതയോടെ നിലകൊള്ളാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ഒരു പതിറ്റാണ്ടുകാലം പാർലമെന്ററി നടപടിക്രമങ്ങളിൽ തുടർന്ന അട്ടിമറി ഇനിയും അനുവദിച്ചുകൂടാ. വെല്ലുവിളി നിറഞ്ഞ കാലമാണ് നമുക്ക് മുന്നിലുള്ളത്. ജനാധിപത്യത്തെയും ഭരണഘടനയെയും മതനിരപേക്ഷ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപിക്കണം’’. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന സിപിപി യോഗത്തിൽ കേരളത്തിൽ നിന്നുള്ളവരടക്കം പാർട്ടിയുടെ മുഴുവൻ എംപിമാരും പങ്കെടുത്തു.

English Summary:

Many wrote obituaries for Congress says Sonia Gandhi