പ്രതിരോധം തന്നെ മുന്നിൽ; അഗ്നിപഥിനെക്കുറിച്ച് ബജറ്റിൽ പരാമർശമില്ല
ന്യൂഡൽഹി ∙ ഇടക്കാല ബജറ്റിന്റെ തുടർച്ചയെന്നവണ്ണം, സർക്കാർ ചെലവിന്റെ ഏറ്റവും വലിയ വിഹിതം പ്രതിരോധത്തിനു തന്നെ– 6.21 ലക്ഷം കോടി രൂപ. പ്രതിരോധബജറ്റിനെക്കുറിച്ചോ വിവാദമായ അഗ്നിപഥ് പദ്ധതിയെക്കുറിച്ചോ ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ചില്ല. എങ്കിലും അഗ്നിപഥ് കൊണ്ടുദ്ദേശിച്ച പെൻഷൻ ചെലവു കുറയ്ക്കൽ ചെറിയൊരളവിൽ സാധ്യമായിട്ടുണ്ട്.

പെൻഷൻ ചെലവ് കഴിഞ്ഞ കൊല്ലം 1.42 ലക്ഷം കോടിയായിരുന്നത് ഇത്തവണ 1.41 ലക്ഷം കോടിയായി. കഴിഞ്ഞ ബജറ്റിൽ 2.7 ലക്ഷം കോടിയാണ് നടത്തിപ്പു ചെലവിനു വകയിരുത്തിയതെങ്കിലും അടങ്കൽ തുകയിൽ ഇതു 3 ലക്ഷം കോടിയായി ഉയർന്നിരുന്നു. പുതിയ ബജറ്റിൽ ഇത് 2.8 ലക്ഷം കോടിയായി കുറച്ചിട്ടുണ്ട്.
നടത്തിപ്പു ചെലവും ശമ്പളം–പെൻഷൻ ചെലവുകളും കുറച്ചുകൊണ്ടുവന്ന് വൻആയുധങ്ങൾ വാങ്ങാൻ കൂടുതൽ തുക വിനിയോഗിക്കാനുദ്ദേശിച്ചാണ് അഗ്നിപഥ് പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, ചൈനീസ് അതിർത്തിയിൽ തുടരുന്ന വിന്യാസത്തിന്റെ പശ്ചാത്തലത്തിൽ നടത്തിപ്പു ചെലവു കുറയ്ക്കാൻ സാധിച്ചിട്ടില്ല. വൻ ആയുധങ്ങൾ വാങ്ങുന്നതിനു 3 സേനാവിഭാഗങ്ങൾക്കുമായി കഴിഞ്ഞ ബജറ്റിൽ 1.62 ലക്ഷം കോടി വകയിരുത്തിയിരുന്നെങ്കിലും 1.57 ലക്ഷം കോടിയേ ചെലവഴിക്കാനായുള്ളൂ. പുതിയ ബജറ്റിൽ ഇത് 1.72 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്.