ഡൽഹി കോച്ചിങ് സെന്റർ ദുരന്തം: കാന തകർന്നത് വെള്ളക്കെട്ടിലൂടെ കാർ പാഞ്ഞപ്പോൾ
ന്യൂഡൽഹി ∙ സിവിൽ സർവീസ് കോച്ചിങ് സെന്ററിന്റെ ഭൂമിക്കടിയിലെ നിലയിൽ വെള്ളം കയറി മലയാളി ഉൾപ്പെടെ 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. കാന തകരുന്നതിനു മുൻപു കോച്ചിങ് സെന്ററിനു മുൻപിലെ വെള്ളക്കെട്ടിലൂടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവർ മനൂജ് കഥൂരിയയും അറസ്റ്റിലായവർ ഉൾപ്പെടും.

-
Also Read
നെവിൻ ഡാൽവിന്റെ സംസ്കാരം ഇന്ന്
വാഹനമോടിച്ചപ്പോൾ ശക്തമായ ഒഴുക്കുണ്ടായതാണു കാനയുടെ ഒരു ഭാഗം തകർന്നു കെട്ടിടത്തിന്റെ തറനിരപ്പിനു താഴെയുള്ള നിലയിലേക്കു വെള്ളമൊഴുകാൻ കാരണമായതെന്നാണ് പൊലീസ് വിശദീകരണം. വെള്ളക്കെട്ടിലൂടെ മനൂജ് കാർ ഓടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അപകടമുണ്ടായ കെട്ടിടത്തിന്റെ ഉടമകളായ തേജീന്ദർ സിങ്, പർവീന്ദർ സിങ്, ഹർവീന്ദർ സിങ്, സരബ്ജീത് സിങ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇതോടെ അറസ്റ്റിലായവർ ഏഴായി. കോടതിയിൽ ഹാജരാക്കിയ ഇവരെ ഓഗസ്റ്റ് 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അപകടത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കും. വിഷയം പാർലമെന്റിൽ ഉൾപ്പെടെ ചർച്ചയായതിനു പിന്നാലെയാണു ഇടപെടൽ. ഇന്നലെയും വിദ്യാർഥികളുടെ പ്രതിഷേധം തുടർന്നു. സിവിൽ സർവീസ് പരിശീലകരും ജെഎൻയുവിലെ വിദ്യാർഥികളുമെല്ലാം പ്രതിഷേധവുമായെത്തി. ലഫ്. ഗവർണർ വി.കെ.സക്സേന മരിച്ചവരുടെ കുടുംബാംഗങ്ങൾക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.