ബംഗ്ലദേശ്: അതിർത്തിയിൽ പുതിയ വെല്ലുവിളി; നിരീക്ഷണത്തിന് അഞ്ചംഗ സമിതി
ന്യൂഡൽഹി / ന്യൂയോർക്ക് / ധാക്ക ∙ ബംഗ്ലദേശ് അതിർത്തിയിലെ സ്ഥിതി വിലയിരുത്താനും ബംഗ്ലദേശിലുള്ള ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 5 അംഗ സമിതി രൂപീകരിച്ചു. ബംഗാളിലെ കൂച്ച് ബിഹാറിൽ ഉൾപ്പെടെ ബംഗ്ലദേശിൽനിന്നുള്ള ആയിരത്തോളം അഭയാർഥികൾ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചതോടെയാണ് കേന്ദ്രം കൂടുതൽ ജാഗ്രതയ്ക്കായി നടപടി സ്വീകരിച്ചത്.

ബിഎസ്എഫ് കിഴക്കൻ കമാൻഡ് അഡീഷനൽ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ, തെക്കൻ ബംഗാൾ, ത്രിപുര അതിർത്തി മേഖലകളിലെ ബിഎസ്എഫ് ഐജിമാർ, ലാൻഡ് പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൽപിഎഐ) സെക്രട്ടറി, എൽപിഎഐ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് അംഗം എന്നിവരടങ്ങിയതാണു സമിതി. ഈ സമിതി ബംഗ്ലദേശിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതി വിലയിരുത്തുമെന്നും സുരക്ഷാ നടപടികൾ ഉറപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
കൂച്ച് ബിഹാറിൽ ആയിരത്തോളം പേരാണ് ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചത്. അതിർത്തി രക്ഷാസേന ജാഗ്രതയോടെ നിലയുറപ്പിച്ചതിനു പിന്നാലെ ബംഗ്ലദേശ് അതിർത്തി സേനാംഗങ്ങൾ ജനക്കൂട്ടത്തെ അവിടെനിന്നു മാറ്റി. ബംഗ്ലദേശിലെ ലാൽമോനിർഹട് ജില്ലയിലുള്ള ഗ്രാമങ്ങളിൽനിന്നുള്ളവർ പുഴക്കരയിലെ അതിർത്തിയിൽനിന്ന് 400 മീറ്റർ ദൂരെ മാറി കൂട്ടം കൂടുകയായിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ, ഇന്ത്യയിൽ പ്രവേശിക്കണമെന്ന ആവശ്യവുമായി ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി.
ഇതിനിടെ, ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അക്രമങ്ങളെ ഐക്യരാഷ്ട്ര സംഘടന അപലപിച്ചു. വംശീയ അടിസ്ഥാനത്തിലുളള ആക്രമണങ്ങളെയും അക്രമആഹ്വാനങ്ങളെയും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹക്ക് വിമർശിച്ചു. ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങളിൽ ഗുട്ടെറസിന്റെ നിലപാടുതേടിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബംഗ്ലദേശിലെ ജനങ്ങൾക്കും പുതിയ സർക്കാരിനും എല്ലാ പിന്തുണയും നൽകാൻ യുഎൻ തയാറാണെന്നും അറിയിച്ചു.
ഇടക്കാല സർക്കാർ തലവനായി അധികാരമേറ്റ സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിരുന്നു. എത്രയും വേഗം സ്ഥിതിഗതികൾ സാധാരണനിലയിലാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു. യൂനുസിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമ പങ്കെടുത്തു.
സമാധാനം പുനഃസ്ഥാപിക്കുന്നതിനാണു മുൻഗണനയെന്ന് പുതിയ സർക്കാരും വ്യക്തമാക്കി. കലാപകാലത്ത് പ്രവർത്തന രഹിതമായിത്തീർന്ന പൊലീസ് സ്റ്റേഷനുകൾ സൈന്യത്തിന്റെ പിന്തുണയോടെ വീണ്ടും തുറന്നു തുടങ്ങിയതായി അധികൃതർ അറിയിച്ചു.