ന്യൂഡൽഹി ∙ ഇന്ത്യയിൽ സിഖ് സമുദായത്തിന്റെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി രാഹുൽ ഗാന്ധി യുഎസ് സന്ദർശനത്തിനിടെ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ബിജെപി പിന്തുണയുള്ള സിഖ് പ്രകോഷ്ഠ് ഓഫ് ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകർ 10 ജൻപഥിലെ, സോണിയ ഗാന്ധിയുടെ വസതിയിൽ തള്ളിക്കയറാൻ ശ്രമിച്ചു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പൊലീസും പ്രതിഷേധക്കാരും തമ്മിൽ കയ്യാങ്കളിയുണ്ടായി. ബിജെപി നേതാവ് ആർ.പി.സിങ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സിഖുകാരന് തലപ്പാവും കൃപാണും ധരിക്കാനും ഗുരുദ്വാരയിൽ പോകാനുമുള്ള അവകാശത്തിനു വേണ്ടിയാണ് പോരാട്ടം, സിഖുകാരനു മാത്രമല്ല, എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണ് പോരാട്ടം എന്നാണ് യുഎസിൽ ജോർജ്ടൗൺ സർവകലാശാലയിലെ വിദ്യാർഥികളുമായുള്ള സംവാദത്തിൽ രാഹുൽ പറഞ്ഞത്. 

ADVERTISEMENT

രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതു രാഹുലും കോൺഗ്രസും ശീലമാക്കിയെന്നു കേന്ദ്രമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവിന്റെ പദവിക്കു നാണക്കേടുണ്ടാക്കുന്നതാണു രാഹുലിന്റെ പ്രസ്താവനയെന്നു കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യാവിരുദ്ധ സംഘത്തിന്റെ നേതാവായി മാറാനുള്ള തയാറെടുപ്പിലാണു രാഹുൽ ഗാന്ധിയെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

അതേസമയം, രാഹുലിന്റെ പരാമർശങ്ങളെ വളച്ചൊടിക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. മതത്തിന്റെയും ജാതിയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാൻ ആർഎസ്എസും ബിജെപിയുമാണു ശ്രമിക്കുന്നതെന്നും മതവിദ്വേഷം രാജ്യത്തു പടർത്തിയത് അവരാണെന്നും കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. 

ADVERTISEMENT

ചൈനയുടെ കടന്നുകയറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാഹുൽ നടത്തിയ പരാമർശത്തിൽ മറുപടി നൽകാൻ കേന്ദ്രത്തിനു സാധിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. 

ചൈന ഒഴിച്ചുള്ള വിദേശ നയങ്ങളിൽ മോദി സർക്കാരിന് പിന്തുണ: രാഹുൽ

ADVERTISEMENT

വാഷിങ്ടൻ ∙ വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളിൽ കോൺഗ്രസ് മോദി സർക്കാരിനെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഎസുമായുള്ള ബന്ധം, ഭീകരത അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ചർച്ചയില്ലെന്ന നിലപാട്, ബംഗ്ലദേശിലെയും ഇസ്രയേലിലെയും തീവ്രവാദത്തോടുള്ള എതിർപ്പ് എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കുമെന്ന് കോ‍ൺഗ്രസ് നേതാവ് വ്യക്തമാക്കി. 

അതേസമയം, ചൈനയുടെ കാര്യത്തിൽ മോദി സർക്കാരിന് വീഴ്ചയുണ്ടായെന്ന് രാഹുൽ ആവർത്തിച്ചു. ലഡാക്കിലെ 4000 ചതുരശ്ര കിലോമീറ്റർ സ്ഥലം ചൈനീസ് പട്ടാളം പിടിച്ചെടുത്തതായി രാഹുൽ പറഞ്ഞു. 4 ദിവസത്തെ യുഎസ് സന്ദർശനത്തിനിടെ നാഷനൽ പ്രസ് ക്ലബിലെ മാധ്യമസമ്മേളനത്തിലാണ് രാഹുൽ നയം വ്യക്തമാക്കിയത്. 

രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ നടത്തുന്ന പോരാട്ടങ്ങൾക്ക് മറ്റു രാജ്യങ്ങളുമായി ബന്ധമില്ല. അത് ആഭ്യന്തര വിഷയമാണ്. അതു കൈകാര്യം ചെയ്യാൻ രാജ്യത്തിനു സാധിക്കും. പുറത്തുനിന്നുള്ള ആരുടെയും പിന്തുണ അതിന് ആവശ്യമില്ല.

English Summary:

BJP's protest against Rahul Gandhi's remarks on Sikhs