ഹരിദ്വാർ ∙ മായം ചേർക്കാൻ സാധ്യതയുള്ള ലഡു പോലുള്ളവ ഒഴിവാക്കി ക്ഷേത്രങ്ങളിൽ കൽക്കണ്ടം, ഉണക്കമുന്തിരി, ഏലക്കായ തുടങ്ങിയവ ഭക്തർക്ക് പ്രസാദമായി നൽകാമെന്ന് സന്യാസി സംഘടനയായ അഖിൽ ഭാരതീയ അഖാര പരിഷത്ത് നിർദേശിച്ചു. തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിർദേശം. ലഡു തയാറാക്കാൻ ശുദ്ധമായ നെയ്യ് ആണ് ഉപയോഗിക്കുന്നതെന്ന് ക്ഷേത്ര കമ്മിറ്റികളും സർക്കാരും ഉറപ്പുനൽകുന്നതുവരെ ഈ സമ്പ്രദായം തുടരണമെന്നും സംഘടനയുടെ പ്രസിഡന്റ് മഹന്ത് രവീന്ദ്രപുരി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ ലഡുവിൽ മൃഗക്കൊഴുപ്പ് കണ്ടെന്ന വാർത്ത ലോകമെമ്പാടുമുള്ള ഭക്തരുടെ വികാരങ്ങളെ മുറിവേൽപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. മായം ചേർന്ന പ്രസാദം അറിയാതെ കഴിച്ചിട്ടുണ്ടാകാമെന്ന തോന്നലുള്ളവർക്ക് ഗംഗാജലമോ ഗോമൂത്രമോ സേവിച്ച് ശുദ്ധിവരുത്താമെന്നും പറഞ്ഞു. 

ADVERTISEMENT

അതേസമയം, തിരുപ്പതി ലഡു വിവാദത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ കമ്പനികൾ പുറത്തിറക്കുന്ന നെയ്യ് ഭക്ഷ്യസുരക്ഷാ ലാബുകളിൽ പരിശോധിക്കാൻ കർണാടക തീരുമാനിച്ചു. മായം ചേർക്കുന്ന ബ്രാൻഡുകളുടെ ഉൽപാദനവും വിൽപനയും നിരോധിക്കും. ദേവസ്വത്തിന്റെ ക്ഷേത്രങ്ങളിൽ കർണാടക മിൽക് ഫെഡറേഷന്റെ നന്ദിനി നെയ്യ് നിർബന്ധമാക്കുകയും ചെയ്തു.

ലഡു തമാശയിൽ ചൂടായി പവൻ കല്യാൺ: മാപ്പു പറഞ്ഞ് കാർത്തി

ADVERTISEMENT

ചെന്നൈ ∙ ലഡുവിനെക്കുറിച്ച് പറഞ്ഞ തമാശയ്ക്കെതിരെ ആന്ധ്ര ഉപമുഖ്യമന്ത്രിയും തെലുങ്കു താരവുമായ പവൻ കല്യാൺ രംഗത്തെത്തിയതോടെ നടൻ കാർത്തി മാപ്പു പറഞ്ഞു. കാർത്തിയെ നായകനാക്കി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ഹൈദരാബാദിലെ പ്രചാരണ ചടങ്ങിനിടെയായിരുന്നു സംഭവം. ലഡു വിഷയം ഇപ്പോൾ വളരെ വൈകാരികമാണെന്നും അതിനെക്കുറിച്ചു സംസാരിക്കരുതെന്നുമാണ് കാർത്തി പറഞ്ഞത്. സദസ്സിൽ ഇതു ചിരി പടർത്തി. 

എന്നാൽ, ലഡു ചിലർക്കു തമാശ മാത്രമാണെന്ന് പവൻ കല്യാൺ പറഞ്ഞു. നടനെന്ന നിലയിൽ കാർത്തിയെ ബഹുമാനമാന്നെന്നും എന്നാൽ സനാതന ധർമത്തെക്കുറിച്ച് ഒരു വാക്ക് പറയുന്നതിന് മുൻപ് 100 തവണ ചിന്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ മാപ്പു പറഞ്ഞ കാർത്തി, താനും തിരുപ്പതി ഭഗവാന്റെ ഭക്തനാണെന്നു വ്യക്തമാക്കി. 

ADVERTISEMENT

പഞ്ചാമൃത പരാമർശം;സംവിധായകൻ അറസ്റ്റിൽ

ചെന്നൈ ∙ പഴനി ക്ഷേത്രത്തിലെ പഞ്ചാമൃതത്തെക്കുറിച്ച് അപകീർത്തി പരാമർശം നടത്തിയ തമിഴ് ചലച്ചിത്ര സംവിധായകൻ ജി.മോഹൻ അറസ്റ്റിൽ. പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളിക കലർത്തുന്നതായി കേട്ടിട്ടുണ്ടെന്നും എന്നാൽ തന്റെ കയ്യിൽ തെളിവില്ലെന്നുമായിരുന്നു പരാമർശം. മോഹനെ വീട്ടിൽ നിന്ന് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ചട്ടപ്രകാരമല്ല അറസ്റ്റെന്നു ചൂണ്ടിക്കാട്ടി ജാമ്യം അനുവദിച്ചു.

English Summary:

Avoid Laddu says Akhil Bharatiya Vidyarthi Parishad

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT