കൊച്ചി ∙ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ലെന്നു പ്രസിഡന്റ് ലിബർട്ടി ബഷീർ. യോഗത്തിൽ 53 അംഗങ്ങൾ പങ്കെടുത്തു. അഭിപ്രായ ഭിന്നതകളോ തർക്കമോ ഉണ്ടായിട്ടില്ല. താൻ രാജി വച്ചിട്ടുമില്ല. മറിച്ചുള്ള വാർത്തകളിൽ കഴമ്പില്ല.
തന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി 31ന് അവസാനിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പു വരെ ഭരണച്ചുമതല നിർവഹിക്കുകയാണു കമ്മിറ്റിയുടെ ദൗത്യം. ചലച്ചിത്ര മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനായി താനും അഡ്വൈസറി കമ്മിറ്റി അംഗങ്ങളും അടുത്തയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ബഷീർ അറിയിച്ചു.