മാനന്തവാടി ∙ വടേരി ശിവക്ഷേത്രത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീ ആരെന്നു കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. റാണി എന്നു വിളിക്കുന്ന 65 വയസുള്ള സ്ത്രീയുടെ മൃതദേഹമാണ് പൊള്ളലേറ്റ പാടുകളോടെ കണ്ടെത്തിയത്.
സൂര്യാഘാതമാണ് മരണകാരണമെന്ന നിഗമനത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. സ്ത്രീയെ തിരിച്ചറിയുന്നവർ മാനന്തവാടി പൊലീസിൽ ബന്ധപ്പെടണം. ഫോൺ: 04935 240 232