തിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തെ ഇ ബീറ്റ് ക്രമക്കേട്, കെഎസ്ആർടിസി മുൻ എംഡി ആന്റണി ചാക്കോയ്ക്കെതിരായ അഴിമതി ആരോപണം എന്നിവ സംബന്ധിച്ച ഹർജികൾ വിജിലൻസ് കോടതി അടുത്ത മാസം 21ലേക്കു മാറ്റി. ഒരാഴ്ച ഇനി കോടതി അവധിയാണ്.
പൊലീസ് സ്റ്റേഷനുകൾ ഒരേ നിറത്തിൽ പെയിന്റ് ചെയ്യണമെന്ന ഉത്തരവു സംബന്ധിച്ച വിവാദം, ലോ അക്കാദമിയിലെ ഫ്ലാറ്റ് വിവാദം, എസ്എസ്എ കണക്ക് ലാബ് നിർമാണത്തിലെ ക്രമക്കേട്, എഡിജിപി ആർ.ശ്രീലേഖയ്ക്കെതിരായ ഹർജി, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എമേർജിങ് കേരളയിൽ രണ്ട് ഈവന്റ് മാനേജ്മെന്റ് കമ്പനികൾക്കു ക്രമവിരുദ്ധമായി 11 കോടി രൂപ നൽകിയെന്ന ഹർജി എന്നിങ്ങനെ പല പ്രധാന പരാതികളും ഈ ആഴ്ച പരിഗണിക്കാൻ വച്ചിരുന്നതാണ്. അവയെല്ലാം ഇനി എന്നു പരിഗണിക്കുമെന്നു വ്യക്തമല്ല.