ഉണ്ണിത്താൻ വധശ്രമം: റഷീദിന്റെ സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് കെയുഡബ്ല്യുജെ

തിരുവനന്തപുരം∙ മാതൃഭൂമി ലേഖകൻ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഡിവൈഎസ്പി അബ്ദുൾ റഷീദിനെ പൊലീസ് സൂപ്രണ്ടായി പ്രമോഷൻ നൽകി ക്രൈംബ്രാഞ്ചിൽ നിയമിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ടു കേരള പത്രപ്രവർത്തക യൂണിയൻ മൂഖ്യമന്ത്രിക്കു കത്ത് നൽകി.

ഉണ്ണിത്താൻ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ഇദ്ദേഹത്തെ പ്രതിസ്ഥാനത്തു നിന്നു മാറ്റി മാപ്പുസാക്ഷിയാക്കാനും ശ്രമം ഉണ്ടെന്നു കത്തിൽ ചൂണ്ടിക്കാട്ടി.