Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടപരിഹാര ഹർജിയിൽ തീർപ്പു തേടി നക്സൽ വർഗീസിന്റെ സഹോദരങ്ങൾ

Naxal-Varghese

കൊച്ചി ∙ നക്സൽ വർഗീസിന്റെ മരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ഹർജി വേഗം പരിഗണിച്ചു തീർപ്പാക്കണമെന്നാവശ്യപ്പെട്ടു സഹോദരങ്ങൾ ഹൈക്കോടതിയിൽ അപേക്ഷ നൽകി. 2014 മുതൽ കേസ് പരിഗണയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് അപേക്ഷ.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് വർഗീസിന്റെ സഹോദരങ്ങളായ എ. തോമസ് തുടങ്ങിയവർ നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.

എഴുപതുകളിൽ വയനാടു മേഖലയിൽ നടന്ന കൊലപാതക, കവർച്ചക്കേസുകളിലുൾപ്പെട്ട ക്രിമിനലാണു വർഗീസ് എന്നും തിരുനെല്ലിക്കാട്ടിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചെന്നാണു വിവരമെന്നും സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.