ശ്രീകൃഷ്ണജയന്തി അട്ടിമറിക്കാൻ ശ്രമം: കുമ്മനം

തിരുവനന്തപുരം∙ ശ്രീകൃഷ്ണജയന്തി അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കണ്ണൂരിനെ വീണ്ടും കുരുതിക്കളമാക്കാനാണു സിപിഎം ശ്രമം. ബിജെപി തലശ്ശേരി മണ്ഡലം ഉപാധ്യക്ഷൻ കെ.കെ.പ്രേമനു നേരെയുള്ള വധഭീഷണിയും അദ്ദേഹത്തിന്റെ വീട് ആക്രമിച്ചതും ഇതിന്റെ തുടക്കമാണോയെന്നു സംശയമുണ്ട്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ തടസ്സപ്പെടുത്തുന്നതു വിശ്വാസികളോടും കുഞ്ഞുങ്ങളോടുമുള്ള വെല്ലുവിളിയാണ്. പിണറായി വിജയൻ അധികാരത്തിലെത്തിയതോടെ സിപിഎം പ്രവർത്തകരുടെ അസഹിഷ്ണുത പരകോടിയിലെത്തിയെന്നും കുമ്മനം ആരോപിച്ചു.