പൊലീസ് സ്റ്റേഷനേതെന്ന് ഇനി മുതൽ ഹിന്ദിയും പറയും

പൊലീസ് സ്റ്റേഷനിലെ ബോർഡിൽ ഹിന്ദിയിലും പേരു രേഖപ്പെടുത്തിയപ്പോൾ.

കൽപറ്റ ∙ പൊലീസ് സ്റ്റേഷന്റെ ബോർഡുകൾ ഇനി മുതൽ ഹിന്ദിയും പറയും. ഇംഗ്ലിഷ്, പ്രാദേശിക ഭാഷ എന്നിവക്കൊപ്പം ഹിന്ദിയിലും സ്റ്റേഷന്റെ പേര് രേഖപ്പെടുത്തണമെന്നാണ് നിർദേശം. സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ വ്യാപകമായ സാഹചര്യത്തിൽ ഈ പരിഷ്കാരം അവർക്ക് ഏറെ സഹായകരമാകുമെന്നു കരുതുന്നു. കടുംനീല, ചുവപ്പു നിറങ്ങളാണ് ബോർഡിൽ ഉപയോഗിക്കുക.

നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ നിർദേശ പ്രകാരം രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ബോർഡുകൾ രൂപത്തിലും ഭാഷയിലും ഇത്തരത്തിൽ ഏകീകരിക്കുന്നുണ്ട്.