കോട്ടയത്ത് മലയാള മനോരമ ആസ്‌ഥാനത്ത് നാളെ രാവിലെ ആറരയ്‌ക്ക് വിദ്യാരംഭത്തിനു തുടക്കം.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും മുൻ വൈസ് ചാൻസലറുമായ ഡോ.സിറിയക് തോമസ്, കേന്ദ്രസർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജെയിംസ്, മുൻ വൈസ് ചാൻസലറും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗവുമായ ഡോ.ബി.ഇക്ബാൽ, മഹാത്മാഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ.ബാബു സെബാസ്റ്റ്യൻ, മുൻ അഡ്വക്കറ്റ് ജനറൽ കെ.പി.ദണ്ഡപാണി, കവിയും സംസ്‌ഥാന വനിതാ കമ്മീഷൻ മുന്‍ അംഗവുമായ ഡോ.ജെ.പ്രമീളാദേവി, പ്രമുഖ കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, വിദ്യാഭ്യാസ വിദഗ്‌ധൻ പ്രഫ.ടി.ആർ.എസ്.അയ്യർ, ഹയർ സെക്കൻഡറി മുൻ ഡയറക്‌ടർ ജെയിംസ് ജോസഫ് എന്നിവരാണ് ഗുരുക്കന്മാർ.
മുൻകൂട്ടി പേരു നൽകിയവർക്കു മാത്രമേ വിദ്യാരംഭത്തിന് അവസരമുണ്ടാവൂ. സമയം നിശ്‌ചയിച്ചു നൽകിയിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്. എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ട്; ഓർമയ്‌ക്കായി ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും.