Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമയിൽ ആദ്യാക്ഷരമെഴുതാൻ എണ്ണായിരം കുരുന്നുകൾ

Vidhyarambham കോട്ടയം മലയാള മനോരമയിൽ വിദ്യാരംഭത്തിനു തിരി തെളിഞ്ഞപ്പോൾ. ചീഫ് എഡിറ്റർ മാമ്മൻ മാത്യു, ഹയർ സെക്കൻഡറി മുൻ ഡയറക്ടർ ജയിംസ് ജോസഫ്, മുൻ വൈസ് ചാൻസലറും പ്ലാനിങ് ബോർഡ് അംഗവുമായ ഡോ.ബി. ഇക്ബാൽ, കവിയും സംസ്ഥാന വനിതാ കമ്മിഷൻ മുൻ അംഗവുമായ ഡോ.ജെ. പ്രമീളാദേവി, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗം ഡോ. സിറിയക് തോമസ്, കഥകളി നടൻ മാത്തൂർ ഗോവിന്ദൻകുട്ടി, മഹാത്മാഗാന്ധി സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുൻ അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണി, കേന്ദ്ര സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ്, വിദ്യാഭ്യാസ വിദഗ്ധൻ പ്രഫ.ടി.ആർ.എസ്. അയ്യർ, മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് എന്നിവർ(മുകളിൽ). ചടങ്ങിനെത്തിയവരുടെ തിരക്ക്(താഴെ). ചിത്രങ്ങൾ: മനോരമ.

വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരമെഴുതി എണ്ണായിരത്തോളം കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്തു ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലുമായിരുന്നു വിദ്യാരംഭച്ചടങ്ങുകൾ.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ നായകസ്ഥാനത്തുള്ള നൂറോളം പേർ ഗുരുക്കന്മാരായി. കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് എഴുത്തിനിരുത്ത് നാടാകെ ആഹ്ലാദം പകർന്ന അക്ഷരോൽസവമാക്കി. കൈ നിറയെ സമ്മാനങ്ങൾ നൽകിയാണു കുഞ്ഞുങ്ങളെ മനോരമ യാത്രയാക്കിയത്.

Vidhyarambham-2 വിദ്യാരംഭ ദിനത്തിൽ മനോരമയുടെ അക്ഷര മുറ്റത്ത് ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്.

വിവിധ യൂണിറ്റുകളിൽ കുട്ടികളെ ആദ്യാക്ഷരമെഴുതിച്ച ഗുരുക്കന്മാർ:

∙ കോട്ടയം: ഡോ. സിറിയക് തോമസ്, ഡോ. ബി.ഇക്ബാൽ, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ജാൻസി ജയിംസ്, കെ.പി.ദണ്ഡപാണി, ഡോ. ജെ.പ്രമീളാദേവി, മാത്തൂർ ഗോവിന്ദൻകുട്ടി, തോമസ് ജേക്കബ്, പ്രഫ. ടി.ആർ.എസ്.അയ്യർ, ജയിംസ് ജോസഫ്

∙ തിരുവനന്തപുരം: സുഗതകുമാരി, സി.പി.നായർ, ഡോ. ഡി.ബാബു പോൾ, നെടുമുടി വേണു, ജേക്കബ് പുന്നൂസ്, ഡോ. ജോർജ് ഓണക്കൂർ, ടി.പി.ശ്രീനിവാസൻ, സൂര്യ കൃഷ്ണമൂർത്തി, ബി.സന്ധ്യ, എം.ജയചന്ദ്രൻ

Vidhyarambham-1 മനോരമയുടെ അക്ഷരമുറ്റത്തെ ആൽമരച്ചുവട്ടിൽ അക്ഷരം കുറിക്കുന്ന കുരുന്നുകളും രക്ഷിതാക്കളും.

∙ കൊല്ലം: നീലമന പ്രഫ. വി. ആർ.നമ്പൂതിരി, പെരുമ്പടവം ശ്രീധരൻ, മടവൂർ വാസുദേവൻ നായർ, ഡോ. എ.അജയഘോഷ്, പ്രഫ. പി.ഒ.ജെ.ലബ്ബ, പ്രഫ. എം.തോമസ് മാത്യു, എം.ഡി.രത്നമ്മ, ചവറ കെ.എസ്.പിള്ള, ഡോ. റാണി ശാന്തകുമാരി

∙ പത്തനംതിട്ട: ഡോ. അലക്സാണ്ടർ ജേക്കബ്, ബ്ലെസി, പി. വേണുഗോപാൽ, ബെന്യാമിൻ, ഡോ. കെ.എസ്.രവികുമാർ, പി. എൻ.സുരേഷ്

∙ ആലപ്പുഴ: ഹോർമിസ് തരകൻ, ഡോ. കെ.എൻ.രാഘവൻ, വയലാർ ശരത്ചന്ദ്ര വർമ, ഡോ. ഷീന ഷുക്കൂർ, ഡോ. ബി.പത്മകുമാർ

 MM Vidhyarambham ജർമൻ വിദ്യാർഥിനി ലൂയിസ വിദ്യാരംഭവേദിയിൽ.

∙ കൊച്ചി: ഡോ. എം.ലീലാവതി, ഡോ. കെ.എസ്.രാധാകൃഷ്‌ണൻ, ഡോ. വി.പി.ഗംഗാധരൻ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. ജെ.ലത, ഡോ. എ.രാമചന്ദ്രൻ, സിപ്പി പള്ളിപ്പുറം, സ്വാമി ശിവസ്വരൂപാനന്ദ, വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, ശ്രീവൽസൻ ജെ.മേനോൻ

∙ തൃശൂർ: കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, പി.ചിത്രൻ നമ്പൂതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, കെ.ബി.ശ്രീദേവി, പ്രഫ. എം.മാധവൻകുട്ടി, ഡോ. പി.വി.കൃഷ്ണൻ നായർ, പ്രഫ. പി.ഭാനുമതി, പി.അരവിന്ദാക്ഷൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി

∙ പാലക്കാട്: ഭാരതി തമ്പുരാട്ടി, ജസ്റ്റിസ് എം.എൻ.കൃഷ്ണൻ, കല്ലൂർ രാമൻകുട്ടി മാരാർ, ആഷാ മേനോൻ, ഡോ. കെ.ജി.രവീന്ദ്രൻ, ടി.ഡി.രാമകൃഷ്ണൻ, ഡോ. സി.പി.ചിത്ര

∙ മലപ്പുറം: പ്രഫ. ജെ.പ്രസാദ്, പുലാമന്തോൾ ശങ്കരൻ മൂസ്, ഡോ. ഇ.കെ.ഗോവിന്ദവർമ രാജാ, ഡോ. പി.ബാലചന്ദ്രൻ, പൂങ്കുടിൽ മന ദേവൻ നമ്പൂതിരി

 MM Vidhyarambham വിദ്യാരംഭം വേദിയിൽ പാമ്പാടി സ്വദേശിയായ കെ.സി.ജോണിന്റെ നേതൃത്വത്തിൽ നടന്ന സംഗീതാർച്ചന.

∙ കോഴിക്കോട്: ഡോ. എം.ജി.എസ്.നാരായണൻ, പി.പി.ശ്രീധരനുണ്ണി, വീരാൻകുട്ടി, ഡോ. കെ.വി.തോമസ്, പി.ആർ.നാഥൻ, വി. എം.വിനു, ഡോ. വി.ആർ.രാജേന്ദ്രൻ, സുധ രഞ്ജിത്

∙ കണ്ണൂർ: ടി.പത്മനാഭൻ, സി. വി.ബാലകൃഷ്ണൻ, ഡോ. എം. എൻ.കാരശ്ശേരി, ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ, പള്ളിയറ ശ്രീധരൻ

∙ ഡൽഹി: കെ.എസ്.രാധാകൃഷ്‌ണൻ, സിസ്‌റ്റർ ടി.എൽ.റോസിലി, വി.കെ.കാർത്തിക 

∙ മുംബൈ: ഡോ. എം.ജി.പിള്ള, ആനന്ദ് നീലകണ്ഠൻ

∙ ബെംഗളൂരു: അനിതാ നായർ, എ.വി.എസ്.നമ്പൂതിരി, ശ്രീദേവി ഉണ്ണി

∙ ചെന്നൈ: കെ.രാമകൃഷ്ണ വാരിയർ, സൂസൻ മാത്യു, ഡോ. വിഷ്ണു പോറ്റി

 MM Vidhyarambham കുറുപ്പന്തറ സ്വദേശി തോമസ് മാത്യുവിന്റെയും സിസിയുടെയും രണ്ടാമത്തെ ഇരട്ടക്കുട്ടികളായ ജെഫിനും സിയോണയ്ക്കും ആദ്യാക്ഷരം പകരുന്ന ഡോ. ജാൻസി ജയിംസ്.

∙ ദുബായ്: അടൂർ ഗോപാലകൃഷ്‌ണൻ, ജോസ് പനച്ചിപ്പുറം, എസ്.ഗോപാലകൃഷ്‌ണൻ

മറാഠി കുട്ടികളും കന്നഡിഗ ബാലികയും

മുംബൈയിൽ ആറു മറാഠി കുട്ടികളും ബെംഗളൂരുവിൽ കന്നഡിഗ ബാലികയും ചെന്നൈയിൽ തമിഴ് ബാലനും മനോരമ വിദ്യാരംഭച്ചടങ്ങിൽ ആദ്യാക്ഷരമെഴുതി.

ആകെ 89 ജോഡി ഇരട്ടകൾ; ‘മൂവർ’ കുരുന്നുകളുടെ നാലു സംഘം

മനോരമയുടെ വിവിധ യൂണിറ്റുകളിലായി ഇന്നലെ ആദ്യാക്ഷരമെഴുതിയത് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്നു കുട്ടികളടങ്ങിയ നാലു സംഘങ്ങൾ! പുറമേ 89 ജോടി ഇരട്ടകളും അക്ഷരം കുറിച്ചു. 

ആലപ്പുഴയിൽ മൂന്നുവീതം കുട്ടികളുള്ള രണ്ടു കുടുംബങ്ങളാണ് അക്ഷരമെഴുതിക്കാനെത്തിയത്. കൊല്ലത്തും തൃശൂരും ഓരോ സംഘം വീതം അക്ഷരമെഴുതി. ഇരട്ടകൾ കൂടുതൽ കൊച്ചിയിലും തിരുവനന്തപുരത്തുമായിരുന്നു– 14  ജോടി വീതം.  കൊല്ലം – 12, കോട്ടയം – 11, പാലക്കാട് – 10, മലപ്പുറം – ആറ്, തൃശൂർ, പത്തനംതിട്ട – അഞ്ചുവീതം, ആലപ്പുഴ – നാല്, കോഴിക്കോട്, കണ്ണൂർ – മൂന്നുവീതം, ചെന്നൈ – ഒന്ന്.