വിജയദശമി ദിനത്തിൽ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭച്ചടങ്ങുകളിൽ ആദ്യാക്ഷരമെഴുതിയത് ഏഴായിരത്തിലേറെ കുരുന്നുകൾ. കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്തു ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലുമായിരുന്നു ചടങ്ങ്. സമൂഹത്തിന്റെ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പേർ ഭാവി തലമുറയ്ക്കു ഗുരുക്കന്മാരായി. കുട്ടികൾ മടങ്ങിയത് അക്ഷരമധുരത്തിനൊപ്പം കൈനിറയെ സമ്മാനങ്ങളുമായി.
ആദ്യാക്ഷര നിറവിൽ കുരുന്നുകൾ
കുരുന്നുകളെ അക്ഷരലോകത്തേക്ക് ആദ്യ ചുവടു വയ്പിച്ചതു പ്രമുഖ കലാകാരന്മാരും എഴുത്തുകാരും വിദ്യാഭ്യാസ വിദഗ്ധരും ആധ്യാത്മിക രംഗത്തുള്ളവരും ഉദ്യോഗസ്ഥ പ്രമുഖരും. വിവിധ യൂണിറ്റുകളിൽ കുട്ടികളെ ആദ്യാക്ഷരമെഴുതിച്ച ഗുരുക്കന്മാർ:
∙ കോട്ടയം: ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ്, കെ.പി. ദണ്ഡപാണി, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ജെ.പ്രമീളാദേവി, റോസ്മേരി, തോമസ് ജേക്കബ്, പ്രഫ. ടി.ആർ.എസ്. അയ്യർ, ജയിംസ് ജോസഫ്, ഡോ.എസ്. അബ്ദുൽഖാദർ.
∙ തിരുവനന്തപുരം: സുഗതകുമാരി, അടൂർ ഗോപാലകൃഷ്ണൻ, സി.പി.നായർ, ഡോ.ഡി.ബാബുപോൾ, ജേക്കബ് പുന്നൂസ്, ഡോ. ടി.പി. ശ്രീനിവാസൻ, ഡോ.ജോർജ് ഓണക്കൂർ, സൂര്യ കൃഷ്ണമൂർത്തി, ബി.സന്ധ്യ, എം.ജയചന്ദ്രൻ.
∙ കൊല്ലം: പെരുമ്പടവം ശ്രീധരൻ, പ്രഫ. നീലമന വി.ആർ. നമ്പൂതിരി, ഡോ.എ. അജയഘോഷ്, പ്രഫ. പി.ഒ.ജെ.ലബ്ബ, എംഡി. രത്നമ്മ, ചവറ കെ.എസ്.പിള്ള, ഡോ. റാണി ശാന്തകുമാരി.
∙ പത്തനംതിട്ട: ഡോ. കെ.എസ്. രവികുമാർ, ഡോ. അലക്സാണ്ടർ ജേക്കബ്, ബെന്യാമിൻ, പി. വേണുഗോപാൽ, ബ്ലെസി, പി.എൻ. സുരേഷ്.
∙ ആലപ്പുഴ: ജസ്റ്റിസ് ബി.കെമാൽ പാഷ, പി.കെ. ഹോർമിസ് തരകൻ, ഡോ. കെ.എൻ. രാഘവൻ, വയലാർ ശരത്ചന്ദ്രവർമ, ഡോ. ജെ.ലത, ഡോ. ബി.പത്മകുമാർ.
∙ കൊച്ചി: ഡോ. എം. ലീലാവതി, ഡോ. കെ.എസ്. രാധാകൃഷ്‌ണൻ, ഡോ.വി.പി. ഗംഗാധരൻ, ഡോ.ജോസ് ചാക്കോ പെരിയപ്പുറം, ഡോ.എ. രാമചന്ദ്രൻ, ഡോ. ധർമരാജ് അടാട്ട്, വെൺമണി കൃഷ്ണൻ നമ്പൂതിപ്പാട്, സിപ്പി പള്ളിപ്പുറം, ഡോ. ശ്രീവൽസൻ ജെ. മേനോൻ.
∙ തൃശൂർ: കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, പെരുവനം കുട്ടൻ മാരാർ, പി.ഭാനുമതി, ഡോ. പി.വി. കൃഷ്ണൻ നായർ, പി. അരവിന്ദാക്ഷൻ, ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി, പ്രഫ. എം. മാധവൻകുട്ടി.
∙ പാലക്കാട്: ജസ്റ്റിസ് എം.എൻ. കൃഷ്ണൻ, ഭാരതി തമ്പുരാട്ടി, പ്രഫ. സി.പി. ചിത്ര, ആഷാ മേനോൻ, ഡോ. കെ.ജി.രവീന്ദ്രൻ, കല്ലൂർ രാമൻകുട്ടി മാരാർ, ടി.ഡി. രാമകൃഷ്ണൻ.
∙ മലപ്പുറം: കൽപറ്റ നാരായണൻ, പ്രഫ. ജെ. പ്രസാദ്, ഡോ. പി. ബാലചന്ദ്രൻ, അഷ്‌ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മൂസ്, ഇ.കെ. ഗോവിന്ദവർമ രാജ, പൂങ്കുടിൽമന ദേവൻ നമ്പൂതിരി.
∙ കോഴിക്കോട്: ഡോ. എം.ജി.എസ്. നാരായണൻ, കലക്ടർ യു.വി.ജോസ്, പ്രഫ. കെ. കുഞ്ഞിക്കൃഷ്ണൻ, പി.വൽസല, എൻ.പി. ഹാഫിസ് മുഹമ്മദ്, രാധാ മാധവൻ, പി.പി.ശ്രീധരനുണ്ണി.
∙ കണ്ണൂർ: എം.മുകുന്ദൻ, ഡോ.എം.എൻ. കാരശ്ശേരി, സി.വി. ബാലകൃഷ്ണൻ, ഡോ. അംബികാസുതൻ മാങ്ങാട്.
∙ ഡൽഹി: ജസ്റ്റിസ് സി. ഹരിശങ്കർ, ഡോ.എം. രാജീവൻ, ആർ. പ്രസന്നൻ.
∙ ബെംഗളൂരു: അനിത നായർ, എ.വി.എസ് നമ്പൂതിരി, ശ്രീദേവി ഉണ്ണി.
∙ മുംബൈ: ആനന്ദ് നീലകണ്ഠൻ, ഡോ. എം.ജി. പിള്ള.
∙ ചെന്നൈ: ഡോ.വി.എസ്.വിഷ്ണു പോറ്റി, കെ. രാമകൃഷ്ണ വാരിയർ, അഡീഷനൽ ഡിജിപി ഡോ. പ്രതീപ് വി.ഫിലിപ്.
∙ ദുബായ്: ബി.എസ്.വാരിയർ, ഡോ.ഷീന ഷുക്കൂർ, ജോസ് പനച്ചിപ്പുറം.
എഴുത്തിനിരുന്നു, മറ്റു സംസ്ഥാനക്കാരും
മലയാള മനോരമയുടെ കേരളത്തിനു പുറത്തുള്ള യൂണിറ്റുകളിൽ വിദ്യാരംഭം കുറിച്ചവരിൽ മറ്റു സംസ്ഥാനക്കാരും. മുംബൈയിൽ 3 മറാഠി കുട്ടികളും 2 യുപി കുട്ടികളും എഴുത്തിനിരുന്നു; ബെംഗളൂരുവിൽ 2 കന്നഡിഗ കുട്ടികളും ചെന്നൈയിൽ 2 തമിഴ് കുട്ടികളും. വിവിധ യൂണിറ്റുകളിലായി ഇരട്ടകൾ 81 ജോടി; ത്രയങ്ങൾ കോട്ടയത്തു രണ്ടും കൊച്ചിയിലും പാലക്കാട്ടും ബെംഗളൂരുവിലും ഒന്നു വീതവും. പത്തനംതിട്ട യൂണിറ്റിൽ ആദ്യാക്ഷരമെഴുതാനെത്തിയ ഒരു കുട്ടിയുടെ അമ്മ ഫിലിപ്പീൻസ് സ്വദേശിനി.