സി. കേശവന്റെ സ്മരണയ്ക്ക് തപാൽ സ്റ്റാംപ്

ന്യൂഡൽഹി∙ സി. കേശവൻ സ്മാരക തപാൽ സ്റ്റാംപ് അടുത്ത വർഷം പുറത്തിറക്കും. തിരു–കൊച്ചി മുഖ്യമന്ത്രിയും സാമൂഹിക പരിഷ്കർത്താവുമായിരുന്ന സി.കേശവന്റെ 125–ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണിത്.

ഈ ആവശ്യമുന്നയിച്ചു മുല്ലപ്പള്ളി രാമചന്ദ്രൻ എംപി തപാൽ വകുപ്പിനു നൽകിയ കത്തിനു മന്ത്രി മനോജ് സിൻഹയാണ് അനുകൂല മറുപടി നൽകിയത്.