ഗുരുവായൂർ ക്ഷേത്ര പ്രവേശനം: ചേന്നാസിന്റെ നിർദേശം പരിഗണിക്കുമെന്നു മന്ത്രി

തിരുവനന്തപുരം ∙ ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കു പ്രവേശനം നൽകുന്നതിനെക്കുറിച്ചുള്ള ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നിർദേശം സർക്കാർ പരിഗണിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എത്രയോ കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആവശ്യമാണു ചേന്നാസ് നമ്പൂതിരിപ്പാട് അഭിപ്രായപ്പെട്ടത്. അപ്പോഴൊക്കെ ആചാരപ്രശ്നങ്ങൾ പറഞ്ഞു കലാപക്കൊടി ഉയർത്തിയവർക്കു തന്ത്രികുടുംബാംഗം തക്കതായ മറുപടി നൽകിയതു പുരോഗമന കേരളത്തിന് അഭിമാനിക്കാവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.