Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനക്ഷാമത്തിനു പരിഹാരമായി: ഐഒസിയിൽ ഡ്രൈവർമാരുടെ സമരം അവസാനിച്ചു

ഇരുമ്പനം (കൊച്ചി) ∙ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ഇരുമ്പനം പ്ലാന്റിൽ എട്ടു ദിവസം തുടർന്ന ടാങ്കർ ലോറി ഡ്രൈവർമാരുടെ സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചത്. ഇന്നലെ ലോഡ്നീക്കം സാധാരണരീതിയിൽ നടന്നതായി ഐഒസി അധികൃതർ അറിയിച്ചു. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്നു കലക്ടർ സമരക്കാർക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഡ്രൈവർമാരുടെ സമരംമൂലം എട്ടു ജില്ലകളിലെ ഐഒസിയുടെ ഇന്ധന പമ്പുകൾ കാലിയായിരുന്നു. എറണാകുളത്തിനു പുറമേ പാലക്കാട്, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളെയാണു സമരം ബാധിച്ചത്.