തിരുവനന്തപുരം∙ കടലിൽ പോയ 260 മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം മേഖലയിൽ ഇനിയും തിരിച്ചെത്താനുണ്ടെന്നു സെന്റർ ഫോർ ഫിഷറീസ് സ്റ്റഡീസ്. ഫൈബർ വള്ളങ്ങളിൽ പോയ 103 പേരും യന്ത്രവൽകൃത ബോട്ടുകളിൽ പോയ 157 പേരുമാണ് തിരിച്ചെത്താനുള്ളത്.
∙ ചെറിയ ബോട്ടുകളിൽ കാണാതായവർ (എണ്ണം ബ്രാക്കറ്റിൽ) – പൂവാർ (ഏഴ്), പുല്ലുവിള (ആറ്), അടിമലത്തുറ(16), വിഴിഞ്ഞം (25), പൂന്തുറ (29), ചെറിയതുറ (രണ്ട്), വലിയതുറ (അഞ്ച്), വെട്ടുകാട് (അഞ്ച്), കൊച്ചുവേളി (രണ്ട്), തുമ്പ (ആറ്).
∙ വലിയ ബോട്ടുകളിൽ കാണാതായവർ – പരുത്തിയൂർ (26), സൗത്ത് കൊല്ലംകോട് (ആറ്), കരുംകുളം (രണ്ട്), കൊച്ചുതുറ (ഒന്ന്), പുതിയതുറ (ആറ്), പള്ളം (10), പുല്ലുവിള (13), അടിമലത്തുറ (അഞ്ച്), വിഴിഞ്ഞം (55), പൂന്തുറ (28), കണ്ണാന്തുറ (മൂന്ന്), മരിയനാട് (രണ്ട്).