Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ ബസ് പണിമുടക്ക്: കെഎസ്ആർടിസിക്ക് ലഭിച്ചത് 30.26 കോടി

Bus Strike KSRTC Bus

തിരുവനന്തപുരം∙ സ്വകാര്യ ബസുകൾ പണിമുടക്കിയ നാലു ദിവസം കൊണ്ടു കെഎസ്ആർടിസിക്കു ലഭിച്ചതു 30.26 കോടി രൂപ. പണിമുടക്കിന്റെ നാലാം ദിവസമായ തിങ്കളാഴ്ച കെഎസ്ആർടിസിക്കു ലഭിച്ച 8.5 കോടി രൂപ റെക്കോർഡാണ്. ഈ മാസം 16ന് ആണു സ്വകാര്യ ബസുകൾ സമരം തുടങ്ങിയത്. ഇതോടെ കെഎസ്ആർടിസി സംസ്ഥാനത്തു കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി.

16ന് 7.22 കോടി രൂപയായിരുന്നു വരുമാനം. 17ന് 7.85 കോടിയും 18ന് 6.69 കോടിയും ലഭിച്ചു. ഈ മാസം 19 വരെ ആകെ 120.31 കോടി രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം. കെഎസ്ആർടിസി 111.20 കോടി, കെയുആർടിസി 9.11 കോടി എന്നിങ്ങനെയായിരുന്നു ​ഇത്. ദിവസവും 220ൽ ഏറെ സർവീസുകൾ കൂടുതലായി നടത്തിയാണു റെക്കോർഡ് വരുമാനമെന്ന നേട്ടത്തിലേക്കു കെഎസ്ആർടിസി എത്തിയത്.

related stories