മലപ്പുറം ∙ സിപിഐ സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തു കാനം രാജേന്ദ്രൻ (68) എത്തുന്നതു രണ്ടാം തവണ. കഴിഞ്ഞ കോട്ടയം സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറി പദവിയിലെത്തുന്നത്. കോട്ടയം ജില്ലയിലെ വാഴൂർ കാനം സ്വദേശി. 1968ൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ തുടക്കം. നിലപാടുകളിലെ കാർക്കശ്യമാണു പ്രത്യേകത. എഐവൈഎഫ് സംസ്‌ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പാർട്ടിയുടെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു. 1982 മുതൽ 91 വരെ വാഴൂർ നിയമസഭാംഗം. ഇപ്പോൾ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി സംസ്‌ഥാന പ്രസിഡന്റുമാണ്. ഭാര്യ: വനജ. മക്കൾ: സ്‌മിത, സന്ദീപ്.
Advertisement