Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭയ കേസ് പത്തൊൻപതിലേക്കു മാറ്റി

തിരുവനന്തപുരം∙ സിസ്റ്റർ അഭയ കൊലക്കേസ് പരിഗണിക്കുന്നതു സിബിഐ കോടതി ഏപ്രിൽ പത്തൊൻപതിലേക്കു മാറ്റി. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടി തുടങ്ങിയില്ല. ഫാ. തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണു വിചാരണ നേരിടുന്നത്. ഇവരുടെ വിടുതൽ ഹർജി സിബിഐ കോടതി തള്ളിയതിനെ തുടർന്ന് ഇരുവരും നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാലാണ് ഇന്നലെ കുറ്റപത്രം വായിക്കാഞ്ഞത്.

മറ്റൊരു പ്രതി ക്രൈംബ്രാഞ്ച് മുൻ എസ്പി: കെ.ടി.മൈക്കിളിനെതിരായ നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. ഫാ. ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. 1992 മാർച്ച് 27നു കോട്ടയത്ത് പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണു കേസ്.