ഗുരുവായൂർ∙ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിനു വൻ തിരക്ക്. ഇന്നലെ വൈകിട്ടോടെതന്നെ ഭക്തർ വരികളിൽ സ്ഥാനംപിടിച്ചു. ഇന്നു പുലർച്ചെ 2.30 മുതൽ ഒരു മണിക്കൂറായിരുന്നു കണിദർശനം. വിഷുവിളക്ക് ആഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ ഏഴിനു കാഴ്ചശീവേലി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പഞ്ചാരിമേളം നയിക്കും. ഉച്ചകഴിഞ്ഞു മൂന്നിനും കാഴ്ചശീവേലി ഉണ്ടാകും. സന്ധ്യയ്ക്കു നാഗസ്വരം, കേളി, തൃത്തായമ്പക, ദീപക്കാഴ്ച. രാത്രി ഒൻപതിനു ചുറ്റുവിളക്ക്.
ക്ഷേത്രത്തിൽ വൈശാഖ പുണ്യകാലം നാളെ തുടങ്ങും. നാലു ഭാഗവത സപ്താഹങ്ങളിൽ ആഞ്ഞം മധുസൂദനൻ നമ്പൂതിരി നയിക്കുന്ന സപ്താഹത്തിന്റെ മാഹാത്മ്യ പാരായണം ഇന്നു വൈകിട്ട് ആധ്യാത്മിക ഹാളിൽ നടക്കും. ഇന്നലെ ഉച്ച വരെ 1000 രൂപയുടെ നെയ്‍വിളക്ക് 248 പേരും 4500 രൂപയുടെ നെയ്‍വിളക്ക് വഴിപാട് 28 പേരും ശീട്ടാക്കി ദർശനം നടത്തി.