Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞനന്തനു ശിക്ഷാ ഇളവ്: ‌ഗവർണർക്കു രമ പരാതി നൽകി

K.K. Rema

തിരുവനന്തപുരം∙ ടിപി വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തനെ ശിക്ഷാ ഇളവു നൽകി വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം തടയണമെന്ന ആവശ്യവുമായി ആർഎംപി നേതാവ് കെ.കെ.രമ ഗവർണർ പി.സദാശിവത്തിനു പരാതി നൽകി. ഉചിതമായ നടപടി ആവശ്യപ്പെട്ടു ഗവർണർ പരാതി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. 

ആർഎംപി നേതാവ് കെ.വേണുവിനൊപ്പമാണു രമ ഗവർണറെ കണ്ടത്. ടിപി വധക്കേസ് പ്രതികൾക്കു നിയമവിരുദ്ധ പരോൾ നൽകുന്നതിനു ജയിൽ ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്നു രമ ആരോപിച്ചു. അനുഭാവപൂർവമായ നടപടിയുണ്ടാകുമെന്നു ഗവർണർ ഉറപ്പു നൽകിയിട്ടുണ്ട്. സർക്കാർ നീക്കത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും രമ പറഞ്ഞു.