Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.പി വ‌ധക്കേസ് പ്രതികൾക്കു പരോൾ:നിയമവാഴ്ചയുടെ ലംഘനമെന്ന് ഉമ്മൻ ചാണ്ടി

Oommen Chandy

തിരുവനന്തപുരം∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു ചട്ടങ്ങൾ മറികടന്നു പരോളും ഇളവുകളും നൽകിയ നടപടി നിയമവാഴ്ചയുടെ ലംഘനമെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടി. സംഭവത്തെപ്പറ്റി അടിയന്തര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ജയിൽ ചട്ടപ്രകാരം ഒരുവർഷം പരമാവധി 60 ദിവസമാണു പരോൾ അനുവദിക്കുന്നത്. എന്നാൽ, സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തനു നാലര വർഷത്തിനിടയിൽ 344 ദിവസത്തെ പരോളും 45 ദിവസത്തെ ആശുപത്രിവാസവും അനുവദിച്ചു. 

related stories