Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിലബസ് കോപ്പിയടി: അക്കാദമിക് ഡീൻ വിശദീകരണം തേടി

technical-university

തിരുവനന്തപുരം∙ വിദേശ സർവകലാശാലയുടെ സിലബസ് ക്രമനമ്പർ പോലും മാറ്റാതെ കോപ്പിയടിച്ച സാങ്കേതിക സർവകലാശാലയുടെ നടപടിയിൽ കരിക്കുലം സിലബസ് കമ്മിറ്റിയോടു വിശദീകരണം ചോദിച്ച് അക്കാദമിക് ഡീൻ. സർവകലാശാല തയാറാക്കിയ സിലബസിലെ വരികൾ മിനോസോട്ട സർവകലാശാലയുടെ സിലബസിലെ വരികളുമായി ഒത്തുനോക്കാനാണു തീരുമാനം.

2010ൽ മിനസോട്ട സർവകലാശാല പുറത്തിറക്കിയ സിലബസ് എട്ടുവർഷത്തിനു ശേഷം ക്രമനമ്പർ പോലും മാറ്റാതെ സാങ്കേതിക സർവകലാശാല കോപ്പിയടിച്ചത് 'മനോരമ' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇന്നലെ തന്നെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം കരിക്കുലം കമ്മിറ്റി കൺവീനറിൽ നിന്നു സർവകലാശാല വിശദീകരണം ആവശ്യപ്പെട്ടു.

നെഡ് മോഹൻ എന്ന വിദഗ്ദന്റെ ഗ്രന്ഥം അവലംബമായി ഉപയോഗിച്ചതിനാലാകാം ചില ഭാഗങ്ങൾക്കു സാമ്യമുള്ളതെന്നാണ് അദ്ദേഹം മറുപടി നൽകിയത്. എന്നാൽ ക്രമനമ്പർ പോലും മാറാതെ സിലബസ് കോപ്പിയടിച്ചെന്നു സൂചന കിട്ടിയതിനാൽ തുടരന്വേഷണം നടത്താനാണു സർവകലാശാലയുടെ തീരുമാനം.

ഏഴാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് കോഴ്സിലെ പവർ സിസ്റ്റംസ് ലാബിന്റെ സിലബസാണ് വിവാദമായത്.